വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെ പട്ടികജാതി-വര്‍ഗ വകുപ്പിന് കീഴിലുള്ള കിര്‍ത്താഡ്‌സില്‍ അനധികൃതമായി സ്ഥിരപ്പെടുത്തിയെന്ന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. മന്ത്രി എ.കെ.ബാലന്റെ അസി.പ്രൈവറ്റ് സെക്രട്ടറി എ.എന്‍ മണിഭൂഷണ്‍, കിര്‍ത്താഡ്‌സിലെ താത്ക്കാലിക ജീവനക്കാരായിരുന്ന എഴുത്തുകാരി ഇന്ദു വി.മേനോന്‍, മിനി പി.വി, സജിത് കുമാര്‍ എസ്.വി എന്നിവരെയാണ് അനധികൃതമായി മന്ത്രി നിയമിച്ചത്. വിവിധ വകുപ്പുകളുടെ എതിര്‍പ്പുകള്‍ മറികടന്ന് ചട്ടം 39 പ്രകാരമാണ് ഇവരുടെ നിയമനമെന്നാണ് ഫിറോസിന്റെ ആരോപണം.
എ.കെ.ബാലന്റെ പ്രൈവറ്റ് സെക്രട്ടറിയായതിന് പിന്നാലെ തന്നെ മണിഭൂഷണ് സ്ഥിരം നിയമനം ലഭിച്ചു. ഇത് മറച്ചുവെക്കാനും സാധൂകരിക്കാനുമാണ് മറ്റുള്ളവരുടെ നിയമനം നടത്തിയത്. എംഫിലും പിച്ച്എച്ച്ഡിയും യോഗ്യത വേണ്ട പോസ്റ്റുകളിലാണ് എംഎ മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ളവരെ നിയമച്ചിരിക്കുന്നതെന്നാണ് ആരോപണം.