പ്രളയ ഫണ്ട് തട്ടിപ്പ്; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം - vd satheeshan
കൊച്ചിയിലെ പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ മുഴുവർ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
എറണാകുളം: കൊച്ചിയിലെ പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ മുഴുവർ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. കൊച്ചിയിലെ ക്രൈബ്രാഞ്ച് ഓഫീസിലേക്കായിരുന്നു പ്രതിഷേധ മാർച്ച്. വി.ഡി സതീശൻ എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്തു. അന്വേഷണത്തിന് ലാന്‍റ് റവന്യൂ കമ്മീഷണർ എത്താൻ തൊണ്ണൂറ് ദിവസം വൈകിയത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. സർക്കാർ രേഖകൾ മുക്കാൻ പ്രതികൾക്ക് അവസരം നൽകുകയായിരുന്നു. കൊച്ചിയിലെ അറിയപ്പെടുന്ന ഗുണ്ടകളാണ് പ്രതികൾക് വേണ്ട സൗകര്യങ്ങൾക്ക് ചെയ്യുന്നത്. ഗുണ്ടകൾക്ക് ലെനിൻ സെന്‍ററുമായി എന്ത് ബന്ധമാണുള്ളത്. ഒളിവിലിരിക്കുന്ന പ്രതികൾ പുറത്ത് വന്നാൽ ജില്ലയിലെ പ്രമുഖ സി.പി.എം നേതാക്കളുടെ പങ്ക് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് കൊച്ചി കോർപറേഷൻ ഓഫീസിനു മുന്നിൽ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തളളും നടന്നു. പലർക്കും പരിക്കേറ്റു. ജില്ലാ പ്രസിഡന്‍റ് ടിറ്റോ ആന്‍റണി, സനൽ അവറാച്ചൻ, പ്രവർത്തകരായ വൈശാഖ്, അജ്മൽ, ദിലീപ് തുടങ്ങിയവർക്ക് പരിക്കേറ്റു. പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്ത് നീക്കി.