എറണാകുളം: യുവ കര്‍ഷകരുടെ നേതൃത്വത്തില്‍ നെല്‍കൃഷി ആരംഭിച്ചു. നെല്ലിക്കുഴി ഇളമ്പ്ര ഇളമ്പ്ര പാടശേഖരത്ത് നടന്ന ഞാറ് നടീൽ ഉത്സവം ആന്‍റണി ജോൺ എംഎല്‍എ നിർവ്വഹിച്ചു. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും ആഭിമുഖ്യത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് തരിശ് നിലത്ത് നെൽകൃഷി ആരംഭിച്ചിരിക്കുന്നത്.
തങ്കളം - കാക്കനാട് നാല് വരി പാതയോട് ചേർന്ന് കിടക്കുന്ന പാടത്ത് ഇരമല്ലൂരിലെ യുവകർഷക കൂട്ടായ്മ പുനർജനിയാണ് കൃഷിയിറക്കിയത്. മാലിന്യ കൂമ്പാരമായി കാടു കയറി നശിച്ചി പാടേശഖരം മാസങ്ങളുടെ പ്രയത്നം കൊണ്ടാണ് യുവാക്കള്‍ കൃഷി ഇറക്കാന്‍ പാകത്തിനാക്കിയത്. ഒരു കാലത്ത് ഇവിടം നെല്ലറയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി എം മജീദ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എംഎ മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബീന ബാലചന്ദ്രൻ, കെ കെ നാസർ, കൃഷി ഓഫീസർ ജിജി ജോബ് എന്നിവർ സംസാരിച്ചു.