ETV Bharat / state

Young Man Who Tried To Attack Girl Found Dead പെൺകുട്ടിയെ വെട്ടി പരിക്കേല്‍പ്പിച്ച യുവാവ് മരിച്ച നിലയിൽ - Seriously injured

Young man found dead : നഴ്‌സിംഗ് വിദ്യാർഥിനിയായ അൽക്കയോട് പ്രതി പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ അൽക്ക പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യം കാരണമാണ് എൽദോസ് വീട്ടില്‍ കയറി ആക്രമിച്ചതെന്നാണ് സൂചന

Young Man Who Tried To Attack The Girl  Hanged Himself  യുവാവ് തൂങ്ങി മരിച്ച നിലയിൽ  young man  attack the girl  young man who tried to attack girl hanged himself  പെൺകുട്ടി  പ്രതി  പ്രണയാഭ്യർത്ഥന  വൈരാഗ്യം  സൂചന  നഴ്‌സിംഗ് വിദ്യാർത്ഥിനി  Nursing student  ആത്മഹത്യ  Seriously injured
Young Man Hanged Himself
author img

By ETV Bharat Kerala Team

Published : Sep 5, 2023, 10:39 PM IST

എറണാകുളം: പെരുമ്പാവൂരിൽ പെൺകുട്ടിയെയും മാതാപിതാക്കളെയും വെട്ടി പരിക്കേല്‍പ്പിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി (young man who tried to attack girl hanged himself). ബേസിൽ എന്ന എൽദോസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയോടെ രായമംഗലത്ത് വീട്ടിൽ അതിക്രമിച്ചു കയറിയായിരുന്നു ബേസിൽ എന്ന എൽദോസ് മൂന്നു പേരെ വെട്ടിപ്പരിക്കേൽപ്പിച്ചത് (Three people were hacked). രായമംഗലം കാണിയാട്ട് ഔസേപ്പ്, ഭാര്യ ചിന്നമ്മ, മകൾ നഴ്‌സിംഗ് വിദ്യാർഥിനിയായ അൽക്ക എന്നിവർക്കാണ് പരുക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ (Seriously injured) അൽക്കയെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. മറ്റു രണ്ടുപേരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നഴ്‌സിംഗ് വിദ്യാർഥിനിയായ അൽക്കയോട് പ്രതി പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ അൽക്ക പ്രണയാഭ്യർഥന നിരസിച്ചതിലുള്ള വൈരാഗ്യം കാരണമാണ് എൽദോസ് വീട്ടില്‍ കയറി ആക്രമിച്ചതെന്നാണ് സൂചന. അൽക്കയുമായി പരിചയമുണ്ടായിരുന്ന പ്രതി ബേസിൽ സ്ഥിരമായി അൽക്കയുടെ പിന്നാലെ നടന്ന് ശല്യം ചെയ്‌തിരുന്നതായാണ് വീട്ടുകാർ പറയുന്നത്.

ഇതേ തുടർന്ന് ഇയാളുടെ മുന്നിൽ പെടാതിരിക്കാൻ അൽക്ക ശ്രദ്ധിച്ചിരുന്നു. ബേസിലിന്‍റെ ശല്യത്തെ തുടർന്ന് മൊബൈൽ നമ്പറും മാറ്റിയിരുന്നു. തുടർന്നാണ് അൽക്കയെ വക വെരുത്തുകയെന്ന ലക്ഷ്യത്തോടെ കത്തിയുമായെത്തി വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയാണ് ഔസേപ്പിനെയും ഭാര്യ ചിന്നമ്മയെയും എൽദോസ് ആക്രമിച്ചത്.

സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട പ്രതിയെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രണയ പകയാണ് യുവാവിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന. പരിക്കേറ്റ അൽക്ക ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.

കുടുംബത്തിലെ നാലുപേരെ വെട്ടി കൊലപ്പെടുത്തിയ നിലയില്‍: തമിഴ്‌നാട് തിരുപ്പൂർ പല്ലടത്തിനടുത്ത് കള്ളക്കിണറിൽ ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്ന പ്രതി പിടിയിൽ. കള്ളക്കിണറിൽ വളക്കട ഉടമയായ സെന്തിൽകുമാർ (47), കുടുംബാംഗങ്ങളായ മോഹൻരാജ്, രത്തിനംബാൾ, പുഷ്‌പവതി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സെന്തിൽ കുമാറിന്‍റെ മുൻ തൊഴിലാളിയായിരുന്ന വെങ്കിടേശൻ പിടിയിലായി. മരിച്ച മോഹൻരാജ് ദീർഘകാലമായി ബി ജെ പിയുടെ മടപ്പൂർ പഞ്ചായത്ത് പ്രസിഡന്‍റാണ്. മദ്യപിക്കുന്നത് സെന്തിൽകുമാർ വിലക്കിയതിൽ പ്രകോപിതനായ വെങ്കിടേശൻ അരിവാൾ കൊണ്ട് ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. സെന്തിൽകുമാറിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മറ്റുള്ളവർക്കും വെട്ടേറ്റത്. ക്രൂരമായ ആക്രമണമേറ്റ നാലുപേരും തത്ക്ഷണം മരിച്ചു.

ALSO READ: തിരുപ്പൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊന്നു, മുൻവൈരാഗ്യമെന്ന് സൂചന ; പ്രതി പിടിയില്‍

ഇതേ രീതിയില്‍ എടക്കാട് 43 കാരിയായ സാബിറയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. സാബിറയുടെ വയറ്റിലാണ് വെട്ടേറ്റത്. കൂത്തുപറമ്പ് സ്വദേശി ഫയറൂസ് ആണ് സാബിറയെ വെട്ടിയതെന്നാണ് പൊലീസ് കണ്ടെത്തൽ. ഇരുവരും തമ്മില്‍ മുന്‍പരിചയം ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ആക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയ്ക്കാ‌യി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇയാളെ പിടികൂടിയാല്‍ മാത്രമേ, ആക്രമണ കാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

ALSO READ: കണ്ണൂരിൽ 43 കാരിയെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു ; പ്രതിയെക്കുറിച്ച് സൂചന കിട്ടിയതായി പൊലീസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.