ETV Bharat / state

ഷംന കാസിമിന് പിന്തുണയുമായി വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദ കമാൽ

ബ്ലാക്മെയിലിന് പുറകിലെ കൂടുതൽ കുറ്റകൃത്യങ്ങൾ പുറത്ത് കൊണ്ടുവരുന്നതിന് ഷംനാ കാസിമിന്‍റെ വെളിപ്പെടുത്തൽ സഹായിക്കുമെന്ന് ഷാഹിദ കമാൽ പറഞ്ഞു.

എറണാകുളം  ഷംന കാസിമിന് പിന്തുണയുമായി വനിതാ കമ്മിഷൻ  വനിതാ കമ്മിഷൻ  വനിതാ കമ്മിഷൻ അംഗം ഡോ ഷാഹിദ കമാൽ  ഷാഹിദ കമാൽ  Ernakulam  shamna kasim  ernakulam
ഷംന കാസിമിന് പിന്തുണയുമായി വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദ കമാൽ
author img

By

Published : Jun 25, 2020, 4:45 PM IST

Updated : Jun 25, 2020, 5:37 PM IST

എറണാകുളം:നടി ഷംനാ കാസിമിനെ ബ്ലാക്മെയിൽ ചെയ്‌ത് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ ഷംനയ്ക്ക് പിന്തുണയുമായി വനിതാ കമ്മിഷൻ. ഷംന കാസിമിനെ ഫോണിൽ ബന്ധപ്പെട്ടാണ് വനിതാ കമ്മിഷൻ അംഗം ഡോ ഷാഹിദ കമാൽ പിന്തുണ അറിയിച്ചത്. ബ്ലാക്മെയിലിന് പുറകിലെ കൂടുതൽ കുറ്റകൃത്യങ്ങൾ പുറത്ത് കൊണ്ടുവരുന്നതിന് ഷംനാകാസിമിന്‍റെ വെളിപ്പെടുത്തൽ സഹായിക്കുമെന്ന് ഷാഹിദാ കമാൽ പറഞ്ഞു.

ഷംന കാസിമിന് പിന്തുണയുമായി വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദ കമാൽ

സിനിമാ മേഖലയിലും മോഡലിങ് രംഗത്തും പ്രവർത്തിക്കുന്നവരും ഈ മേഖലകളിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവരുമായ പെൺകുട്ടികളെ സ്വർണക്കടത്തിനും കളളക്കടത്തിനും നിർബന്ധിക്കുകയും അതിന് വഴങ്ങാത്തവരെ ശാരീരിക മാനസിക പീഡനങ്ങൾക്ക് വിധേയമാക്കുകയും ചെയ്‌ത ഒരുപാട് സംഭവങ്ങൾ മൂടിവെക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം വെളിച്ചത്ത് കൊണ്ടുവരാനും ഇതിനകം ബ്ലാക്മെയിലിന് വിധേയരായ പെൺകുട്ടികൾക്ക് നിയമത്തിന് മുന്നിൽ വരാനുമുള്ള പ്രചോദനവുമാണ് ഷംനയുടെ വെളിപ്പെടുത്തലെന്ന് കമ്മീഷൻ വിലയിരുത്തി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാൻ പാടില്ല. ഇത്തരം അനുഭവങ്ങൾക്ക് വിധേയരായ സ്‌ത്രീകൾ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സധൈര്യം മുന്നോട്ട് വരണമെന്നും ഷാഹിദ കമാൽ അഭിപ്രായപ്പെട്ടു.

Last Updated : Jun 25, 2020, 5:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.