ETV Bharat / state

ഇത് സിനിമയല്ല, പക്ഷേ സിനിമ സ്റ്റൈലില്‍ ഗുണ്ടയെ പിടികൂടിയ വനിത എസ്ഐ കൊച്ചിയില്‍ താരമായി

ഗുണ്ടയെ പിടികൂടിയ എസ്.ഐ വി വിദ്യയെ മറൈന്‍ ഡ്രൈവിലെ വ്യാപാരികള്‍ പ്രശസ്തി ഫലകവും പൊന്നാടയും നല്‍കി ആദരിച്ചു.

author img

By

Published : Jul 2, 2021, 9:21 PM IST

Updated : Jul 2, 2021, 9:27 PM IST

മWoman SI Vidhya defeats goonda in Kochi Marine Drive  Woman SI Vidhya  SI Vidhya  എസ്.ഐ വി വിദ്യ  സിനിമാ സ്റ്റെൽ  മറൈന്‍ ഡ്രൈവ്  കൊച്ചി മറൈന്‍ ഡ്രൈവ്
വിദ്യക്ക് ഗുണ്ട വെറും ഉണ്ട; മറൈന്‍ ഡ്രൈവിലെ ഗുണ്ടയെ സിനിമാ സ്റ്റൈലിൽ കീഴടക്കി വനിതാ എസ്.ഐ

എറണാകുളം: കൊച്ചി മറൈന്‍ ഡ്രൈവിൽ മദ്യലഹരിയിൽ ആക്രമണം നടത്തിയ ഗുണ്ടയെ ബലപ്രയോഗത്തിലൂടെ സിനിമ സ്റ്റെലിൽ കീഴടക്കി വനിത എസ്.ഐ. മദ്യലഹരിയിലായിരുന്ന ഗുണ്ട മറൈന്‍ ഡ്രൈവിലെ പൊലീസ് എയിഡ് പോസ്റ്റ് അടിച്ചു തകർക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദ്ദിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് നാട്ടുകാര്‍ സംഭവം പൊലീസ് സ്‌റ്റേഷനിലേക്ക് അറിയിച്ചത്.

ALSO READ: തമ്പാനൂർ പൊലീസ് സ്‌റ്റേഷന്‍ സംസ്ഥാനത്തെ മികച്ച പൊലീസ് സ്‌റ്റേഷന്‍

ഉടനെ തന്നെ സെൻട്രൽ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ വി വിദ്യ സംഭവ സ്ഥലത്ത് പാഞ്ഞെത്തി ഗുണ്ടയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദൃക്‌സാക്ഷിയായ നാട്ടുകാർക്ക് ആവേശം പകരുന്നതായിരുന്നു പൊലീസ് നടപടി.

തുടർന്ന് നാട്ടുകാര്‍ നേരിട്ട് പൊലീസ് സ്‌റ്റേഷനിലെത്തി വനിതാ പൊലീസുകാരിയുടെയും സഹപ്രവർത്തകരുടെയും പ്രവർത്തനത്തിന് അഭിനന്ദനമറിയിച്ചു. മറൈന്‍ ഡ്രൈവിലെ വ്യാപാരികള്‍ പ്രശസ്തി ഫലകവും പൊന്നാടയും നല്‍കിയാണ് എസ്.ഐയെ ആദരിച്ചത്.

തൊടുപുഴ പൊലീസ് സ്റ്റേഷനിൽ നിന്നും അടുത്തിടെയാണ് വിദ്യ സ്ഥലം മാറ്റം ലഭിച്ച് കൊച്ചിയിലെത്തിയത്.

Last Updated : Jul 2, 2021, 9:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.