ETV Bharat / state

കാട്ടാന ശല്യത്തില്‍ വലഞ്ഞ് വെറ്റിലപ്പാറ നിവാസികൾ

author img

By

Published : May 1, 2020, 7:48 PM IST

വനംവകുപ്പിന് പരാതി നല്‍കിയിട്ടും നടപടി എടുക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. വെറ്റിലപ്പാറ, കോട്ടപ്പാറ കുളങ്ങാട്ടുകുഴി, അനോട്ടുപാറ, മാലിപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം നാട്ടുകാര്‍ ആനശല്യത്തെ തുടർന്ന് ഭീതിയിലാണ്.

കാട്ടാന ശല്യത്തില്‍ വലഞ്ഞ് വെറ്റിലപ്പാറ നിവാസികൾ  വനംവകുപ്പ്  റയില്‍ ഫെൻസിങ്  forest department  wild elephant attack at vettilapara
കാട്ടാന ശല്യത്തില്‍ വലഞ്ഞ് വെറ്റിലപ്പാറ നിവാസികൾ

എറണാകുളം: കാട്ടാന ആക്രമണത്തില്‍ പൊറതിമുട്ടി വെറ്റിലപ്പാറ നിവാസികൾ. കാടിറങ്ങി വരുന്ന ആനകൾ വീടും കൃഷിയും നശിപ്പിക്കുന്നത് പ്രദേശവാസികൾക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നു. വനംവകുപ്പില്‍ പരാതി നല്‍കിയിട്ടും നടപടി എടുക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. വെറ്റിലപ്പാറ, കോട്ടപ്പാറ കുളങ്ങാട്ടുകുഴി, അനോട്ടുപാറ, മാലിപ്പാറ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ആനശല്യം രൂക്ഷമാണ്. ഒറ്റയ്ക്കും കൂട്ടമായും രാത്രിയില്‍ കാടിറങ്ങുന്ന കാട്ടാനകൾ കൃഷിയിടങ്ങൾ ചവിട്ടിമെതിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. വാഴ, പൈനാപ്പിൾ, റബർ, തെങ്ങ്, കമുക് തുടങ്ങിയ കൃഷികളാണ് ആനകൾ നശിപ്പിക്കുന്നത്.

നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് സോളാർ ഫെൻസിങ് ഘടിപ്പിച്ച് പ്രദേശവാസികളായ ചിലരെ വാച്ചർ ജോലിക്ക് നിയമച്ചിരുന്നു. എന്നാല്‍ ഇവർ സോളാർ ഫെൻസിങ് കൃത്യമായി പ്രവർത്തിപ്പിക്കുന്നില്ലെന്നും പരാതി ഉയർന്നിരുന്നു. ആനയെ കൂടാതെ പന്നികളും കൃഷി നശിപ്പിക്കുന്നുണ്ട്. റയില്‍ ഫെൻസിങ് നിർമിക്കുകയോ, മതില്‍ കെട്ടുകയോ, വനാതിർത്തിയില്‍ കിടങ്ങ് കുഴിക്കുകയോ ചെയ്ത് ആനകളെ തടയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.