ETV Bharat / state

കോതമംഗലത്തെ കീരംപാറയിൽ കാറ്റിലും മഴയിലും വ്യാപക കൃഷി നാശം

കീരംപാറയില്‍ നഷ്‌പരിഹാരം ഉടനെ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി കൃഷി ഓഫീസർ അറിയിച്ചു

author img

By

Published : Oct 23, 2019, 1:50 PM IST

Updated : Oct 23, 2019, 3:19 PM IST

കോതമംഗലത്തെ കീരംപാറയിൽ കാറ്റിലും മഴയിലും വ്യാപക കൃഷി നാശം

എറണാകുളം: കാറ്റിലും മഴയിലും ആയിരക്കണക്കിന് വാഴകൾ നശിച്ച കോതമംഗലത്തെ കീരംപാറ പഞ്ചായത്തിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി. നഷ്‌പരിഹാരം ഉടനെ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായി കീരംപാറ കൃഷി ഓഫീസർ അഞ്ജു പറഞ്ഞു. എല്ലാ കർഷകരും വിള ഇൻഷുർ ചെയ്യണമെന്നും പ്രകൃതിക്ഷോഭങ്ങൾ അടിക്കടി ഉണ്ടാകുന്നതിനാൽ ജാഗ്രത പാലിക്കണമെന്നും കൃഷി അസിസ്റ്റന്‍റ് ഡയറക്‌ടർ വി.പി സിന്ധു പറഞ്ഞു.

കോതമംഗലത്തെ കീരംപാറയിൽ കാറ്റിലും മഴയിലും വ്യാപക കൃഷി നാശം

കീരംപാറ പഞ്ചായത്തിലെ പാലമറ്റത്തിന് സമീപം ആറ് കർഷകർ ചേർന്ന് പാട്ടത്തിനെടുത്ത പത്ത് ഏക്കർ സ്ഥലത്തെ വാഴകളാണ് കാറ്റത്ത് നശിച്ചത്. നാലായിരത്തോളം വാഴകൾ കാറ്റത്ത് ഒടിഞ്ഞു വീണു. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ വൻതോതിൽ കൃഷി നാശം സംഭവിച്ച പ്രദേശങ്ങളാണിത്. ഇത്തവണ ഇൻഷുർ ചെയ്‌തതിനാൽ നഷ്‌ടത്തിന്‍റെ തോത് കുറയ്ക്കാനാകും എന്നത് കർഷകർക്ക് നേരിയ ആശ്വാസം നല്‍കും.

Intro:Body:

krishi naasham keerampaara 1.mpg
krishi naasham keerampaara 2.mpg
krishi naasham keerampaara byte 1-2-3 n.mpg
കോതമംഗലം - കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും ആയിരക്കണക്കിന് ഏത്ത വാഴകൾ നശിച്ച കോതമംഗലത്തെ കീരംപാറ പഞ്ചായത്തിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി; ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കർഷകർക്ക് ഉണ്ടായത്.

കീരംപാറ പഞ്ചായത്തിലെ പാലമറ്റത്തിന് സമീപം ആറ് കർഷകർ ചേർന്ന് പാട്ടത്തിനെടുത്ത 10 ഏക്കർ സ്ഥലത്തെ ഏത്ത വാഴകളാണ് കാറ്റത്തു നശിച്ചത്. കുലച്ചു കറിക്കായ പരുവം പോലുമാകാത്ത നാലായിരത്തോളം വാഴകളാണ് കാറ്റത്ത് ഒടിഞ്ഞു വീണത്. പൗലോസ്, റിജോ , ജോളി, മത്തായി, ബേബി, ജോ ജോ എന്നീ കർഷകർ 10 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്ത ഏത്ത വാഴകൾ കുലച്ചു തുടങ്ങിയപ്പോഴാണ് ഈ തിരിച്ചടി. വായ്പയെടുത്ത് കൃഷിയിറക്കിയ 6 കർഷകരുടെ സ്വപ്നങ്ങളാണ് കാറ്റത്ത് തകർന്നുവീണത്.

ബൈറ്റ് - 1 - ജോജൊ (വാഴ കർഷകൻ)

കഴിഞ്ഞ വെള്ളപ്പൊക്കത്തിന് വൻതോതിൽ കൃഷി നാശം സംഭവിച്ച പ്രദേശങ്ങളാണ് ഇത്. ഇത്തവണ ഇൻഷുർ ചെയ്തതിനാൽ നഷ്ടത്തിന്റെ തോത് കുറയ്ക്കാൻ ആകും എന്നത് കർഷകർക്ക് നേരിയ ആശ്വാസം പകരും. നഷ്ടപരിഹാരം ഉടനെ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് കീരംപാറ കൃഷി ഓഫീസർ അഞ്ജു പറഞ്ഞു.

ബൈറ്റ് - 2 - അഞ്ചു മറിയം അബ്രഹാം (കൃഷി ഓഫീസർ, കീരംപാറ)

കർഷകരുടെ പ്രതീക്ഷ തല്ലിക്കെടുത്തുമാറുള്ള നഷ്ടം തന്നെയാണ് സംഭവിച്ചിട്ടുള്ളത്. എല്ലാ കർഷകരും വിള ഇൻഷുർ ചെയ്യണമെന്നും പ്രകൃതിക്ഷോഭങ്ങൾ അടിക്കടി ഉണ്ടാകുന്നതിനാൽ ജാഗ്രത പാലിക്കണമെന്നും കൃഷിനാശം നേരിൽകണ്ട് വിലയിരുത്താൻ എത്തിയ കൃഷി അസിസ്റ്റൻറ് ഡയറക്ടർ വി പി സിന്ധു പറഞ്ഞു

ബൈറ്റ് - 3 - VP സിന്ധു (കൃഷി അസിസ്റ്റൻറ് ഡയറക്ടർ )Conclusion:kothamangalam
Last Updated : Oct 23, 2019, 3:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.