ETV Bharat / state

കോതമംഗലം പള്ളിത്തര്‍ക്കം: പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം - കോതമംഗലം ചെറിയ പള്ളി

സംഭവത്തില്‍ മൂവാറ്റുപുഴ ഡി.വൈ.എസ്.പി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി.

ഹൈക്കോടതി
author img

By

Published : Feb 14, 2019, 5:22 PM IST

കോതമംഗലം ചെറിയ പള്ളിത്തര്‍ക്കത്തില്‍ പൊലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. ചെറിയപള്ളിയുടെ സുരക്ഷ സി.ആര്‍.പി.എഫിനെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് റമ്പാന്‍ തോമസ് പോള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്. പള്ളിയില്‍ പ്രവേശിക്കുന്നതിന് ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോളിന് സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് സുരക്ഷ നല്‍കുന്നില്ലെന്ന് ഹൈക്കോടതി പൊലീസിനോട് ചോദിച്ചു.

ഫെബ്രുവരി 19-നാണ് ഡി.വൈ.എസ്.പി കോടതിയില്‍ ഹാജരാകേണ്ടത്. റമ്പാന്‍ തോമസ് പോളിന് സുരക്ഷ നല്‍കാന്‍ പൊലീസിന് എന്താണ് തടസമെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതി ചോദിച്ചു. സുരക്ഷ നല്‍കാന്‍ നേരത്തെ രണ്ട് കോടതികള്‍ ഉത്തരവിട്ടിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തതെന്തെന്നും ഹൈക്കോടതി ആരാഞ്ഞു. പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടിട്ടും സുരക്ഷ ലഭിക്കുന്നില്ലെന്നും സി.ആര്‍.പി.എഫിനെ സുരക്ഷാ ചുമതല ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് റമ്പാന്‍ തോമസ് പോള്‍ ഹര്‍ജി നല്‍കിയത്.

Intro:Body:

കോതമംഗലം ചെറിയ പള്ളിത്തര്‍ക്കത്തില്‍ പോലീസിന് ഹൈക്കോടതിയുടെ വിമര്‍ശനം. കോതമംഗലം ചെറിയപള്ളിയുടെ സുരക്ഷ സി.ആര്‍.പി.ആഫിനെ ഏല്‍പ്പിക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതിടെയായിരുന്നു ഹൈക്കോടതി പോലീസിനെ വിമര്‍ശിച്ചത്. 

പള്ളിയില്‍ പ്രവേശിക്കുന്നതിന് ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോളിന് സുരക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് സുരക്ഷ നല്‍കുന്നില്ലെന്ന് ഹൈക്കോടതി പോലീസിനോട് ചോദിച്ചു. സംഭവത്തില്‍ മൂവാറ്റുപുഴ ഡി.വൈ.എസ്.പി നേരിട്ട് ഹാജരായി രേഖാമൂലം വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ഫെബ്രുവരി 19-നാണ് ഡി.വൈ.എസ്.പി. കോടതിയില്‍ ഹാജരാകേണ്ടത്.

റമ്പാന്‍ തോമസ് പോളിന് സുരക്ഷ  നല്‍കാന്‍ പോലീസിന് എന്താണ് തടസമെന്നാണ് ഹര്‍ജി പരിഗണിക്കുന്നതിനിടെ കോാടതി ചോദിച്ചത്. സുരക്ഷ നല്‍കാന്‍ നേരത്തെ രണ്ട് കോടതികള്‍ ഉത്തരവിട്ടിട്ടും എന്താണ് പോലീസ് നടപടി സ്വീകരിക്കാത്തതെന്നും ഹൈക്കോടതി ആരാഞ്ഞു. പോലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ടിട്ടും സുരക്ഷ ലഭിക്കുന്നില്ലെന്നും സി.ആര്‍.പി.എഫിനെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് റമ്പാന്‍ തോമസ് പോള്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി വ്യാഴാഴ്ച പരിഗണിച്ചത്. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.