ETV Bharat / state

മൈലൂർ പാടശേഖരത്തിൽ കൃഷിയിറക്കി വാരപ്പെട്ടി പഞ്ചായത്ത് - സുഭിക്ഷ കേരളം

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് കൃഷി

Warappetty panchayat  വാരപ്പെട്ടി  എറണാകുളം  സുഭിക്ഷ കേരളം  വാരപ്പെട്ടി പഞ്ചായത്ത്
മൈലൂർ പാടശേഖരത്തിൽ കൃഷിയിറക്കി വാരപ്പെട്ടി പഞ്ചായത്ത്
author img

By

Published : Jul 11, 2020, 6:18 PM IST

എറണാകുളം: സുഭിക്ഷ കേരളം പദ്ധതിയിലൂടെ മൈലൂർ പാടശേഖരം തരിശ് രഹിതമാകുന്നു. സംസ്ഥാന കൃഷി വകുപ്പിന്‍റെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടി കൃഷിഭവനും, കിസാൻ സഭയും, പല്ലാരിമംഗലം ജന സേവന ട്രസ്‌റ്റും, മൈലൂർ സ്‌റ്റേഡിയം കർഷക- സമിതിയും സംയുക്തമായി രണ്ടര ഏക്കർ തരിശ് പാടം ഏറ്റെടുത്താണ് കൃഷിയാരംഭിച്ചത്.

മൈലൂർ പാടശേഖരത്തിൽ കൃഷിയിറക്കി വാരപ്പെട്ടി പഞ്ചായത്ത്

തേനം മായ്ക്കൽ യോഹന്നാൻ , കുട്ടംകുളം മൈതീൻ, അലിയാർ എന്നിവരുടെ പത്ത് വർഷമായി കിടന്ന തരിശ് ഭുമി പാട്ടത്തിനെടുത്താണ് കൃഷിയിറക്കിയത്. ട്രസ്റ്റ് ചെയർമാൻ എ.എ.മുഹമ്മദിന്‍റെ നേതൃത്വത്തിൽ വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്‍റ് നിർമല മോഹനൻ വിത്തിറക്കി ഉദ്ഘാടനം ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.