ETV Bharat / state

തെരഞ്ഞെടുപ്പ്‌ അടുത്തു; ചുമരെഴുത്തുകള്‍ സജീവം - -election

ഫ്ലക്‌സുകള്‍ നിരോധിച്ചതോടെ ചുമരെഴുത്തുകള്‍ക്ക്‌ കൂടുതല്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ട്

തെരഞ്ഞെടുപ്പ്‌ അടുത്തു  ചുമരെഴുത്തുകള്‍ സജീവം  wall poster  -election  eranakulam
തെരഞ്ഞെടുപ്പ്‌ അടുത്തു; ചുമരെഴുത്തുകള്‍ സജീവം
author img

By

Published : Mar 18, 2021, 7:01 AM IST

എറണാകുളം: ഫ്ലക്‌സ്‌ നിരോധനവും ഗ്രീന്‍ പ്രോട്ടോകോള്‍ പ്രചാരണവും വന്നതോടെ മുന്‍കാലങ്ങളില്‍ എന്നതുപോലെ മതിലുകളില്‍ ചുമരെഴുത്തുകള്‍ തെളിയുകയായി. കൊവിഡ്‌ മൂലമുണ്ടായ പ്രതിസന്ധി മറികടക്കാന്‍ തെരഞ്ഞെടുപ്പ്‌ കാലം സഹായിക്കുമെന്ന പ്രതീക്ഷയിലാണ്‌ ആര്‍ട്ടിസ്‌റ്റുകള്‍. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ സ്‌ഥാനാര്‍ഥി പ്രഖ്യാപനം തുടങ്ങിയതോടെ ചുമരെഴുത്തുകള്‍ സജീവമായി. ഫ്ലക്‌സ്‌ ബോര്‍ഡുകള്‍ വ്യാപകമായതു മുതല്‍ തെരഞ്ഞെടുപ്പുകളില്‍ ചുമരെഴുത്തുകള്‍ കുറഞ്ഞിരുന്നു. ചുമരെഴുത്തു ജോലി ചെയ്‌തിരുന്നവര്‍ ജീവിതമാര്‍ഗത്തിനായി മറ്റു ജോലികള്‍ തേടി പോവുകയും പുതിയ ആളുകള്‍ ഈ ജോലിയിലേയ്‌ക്ക് വരാതിരിക്കുകയും ചെയ്‌തതോടെ ചുമരെഴുത്തുകള്‍ പ്രതിസന്ധിയിലായിരുന്നു.

എന്നാല്‍ ഫ്ലക്‌സ് നിരോധനവും ഗ്രീന്‍ പ്രൊട്ടോകോള്‍ പ്രചാരണവും സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തി. കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പു മുതല്‍ ചുമരെഴുത്തുകള്‍ വീണ്ടും സജീവമായി തുടങ്ങിട്ടുണ്ട്‌. പരമ്പരാഗത കലാകാരന്‍മാര്‍ക്ക്‌ ഏറെ ആശ്വാസമാവുകയാണ്‌ ഇത്തരം ചുമരെഴുത്ത്‌ ജോലികള്‍. തെരഞ്ഞെടുപ്പ്‌ കാലം കഴിഞ്ഞാല്‍ ചുമരെഴുത്ത്‌ മേഖല വിണ്ടും പഴയ അവസ്ഥയിലേക്ക്‌‌ മടങ്ങുമോയെന്ന ആശങ്കയിലാണ്‌ കലാകാരന്‍മാര്‍.

ഏറെ കാലം പ്രതിസന്ധിയിലായിരുന്ന ഫ്ലക്‌സ് മേഖലക്ക്‌ ആശ്വാസമാണ്‌ തെരഞ്ഞെടുപ്പ്‌ സമയത്തെ ചുമരെഴുത്തുകളെന്ന്‌ ഈ രംഗത്തുള്ള കലാകാരന്‍മാര്‍ പറയുന്നു. ഫ്ലക്‌സ് നിരോധിച്ചെങ്കിലും തുണി പ്രിന്‍റിംഗിന്‌‌ ആവശ്യക്കാര്‍ ഏറുന്നത്‌ ചുമരെഴുത്തുകാര്‍ക്ക്‌ വെല്ലുവിളിയാണ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ തുണി ‌ പ്രിന്‍റിങ് കാര്യമായി ഉണ്ടായിരുന്നില്ല. കൂടാതെ ഫ്ലക്‌സ് പ്രിന്‍റിങ്‌‌ അനുവദിച്ചിരുന്നില്ല. ഇതുകൊണ്ടുതന്നെ ചുമരെഴുത്തുകള്‍ക്ക്‌ ഏറെ ആവശ്യക്കാരുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.