കൊച്ചിയിൽ രാവിലെ ദുബായിൽനിന്നെത്തിയ ഖാലിദ് അതിനാനും, കസ്റ്റംസ് ഉദ്യോഗസ്ഥനും വിമാനത്താവളത്തിന്‍റെ ശുചിമുറിയിൽ വച്ച് മൂന്ന് കിലോ സ്വര്‍ണംകൈമാറിയതിന് ശേഷമാണ് ഡിആർഐ ഇരുവരെയും പിടികൂടിയത്.
പിടിയിലായ കസ്റ്റംസ് ഉദ്യോഗസ്ഥൻ സുനിൽഫ്രാൻസിസ് നേരത്തെയും സ്വർണക്കടത്തിന് കൂട്ടുനിന്നിട്ടുണ്ടെന്ന് ഡിആർഐ സംഘം പറഞ്ഞു. ഇയാൾക്കെതിരെ രഹസ്യവിവരം കിട്ടിയതിനെത്തുടർന്ന് ഡിആർഐയുടെ നിരീക്ഷണത്തിലായിരുന്നു. സുനിൽ ഫ്രാൻസിസിനെ കൂടുതൽ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും. അടുത്തിടെ കിലോ കണക്കിന് സ്വർണമാണ് നെടുമ്പാശേരി വഴി കടത്തുന്നതിനിടെ പിടിച്ചെടുത്തത്.