ETV Bharat / state

വിജയ് ബാബുവിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി - യുവനടിയെ പീഡിപ്പിച്ച കേസ്

യുവനടിയെ പീഡിപ്പിച്ച കേസിലും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കേസിലുമാണ് വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകിയത്

VIJAY BABU CASE HIGH COURT TO CONSIDER ANTICIPATORY BAIL APPLICATION POSTPONDED ON MONDAY  VIJAY BABU CASE HIGH COURT TO CONSIDER ANTICIPATORY BAIL APPLICATION  VIJAY BABU CASE  VIJAY BABU CASE HIGH COURT  വിജയ് ബാബുവിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷകൾ  വിജയ് ബാബുവിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി  വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി  വിജയ് ബാബുവിന്‍റെ ജാമ്യാപേക്ഷ  യുവനടിയെ പീഡിപ്പിച്ച കേസ്  പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കേസ്
വിജയ് ബാബുവിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി
author img

By

Published : Jun 10, 2022, 12:58 PM IST

എറണാകുളം: വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. യുവനടിയെ പീഡിപ്പിച്ച കേസിലും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കേസിലുമാണ് വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷകൾ നൽകിയത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ അറസ്റ്റിനുള്ള വിലക്ക് തുടരും.

ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹാജരാകാൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് ഹർജികൾ മാറ്റിയത്. നേരത്തെ ജാമ്യഹർജികൾ പരിഗണിച്ച വേളയിൽ വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. കോടതി നിർദേശിച്ച പ്രകാരം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് വിജയ് ബാബുവിന്‍റെ അഭിഭാഷകനും വ്യക്തമാക്കിയിട്ടുണ്ട്.

പീഡനക്കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതിനു പിന്നാലെ പരാതിക്കാരിയുടെ പേര് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതോടെയാണ് വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസെടുത്തത്.എന്നാൽ ഉഭയസമ്മതപ്രകാരമാണ് നടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടെത് എന്നും ബ്ലാക്ക്‌മെയിലിന്‍റെ ഭാഗമായുള്ള പരാതിയാണിത് എന്നുമാണ് വിജയ് ബാബുവിന്‍റെ വാദം.

Also read:വിജയ് ബാബുവിന്‍റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.