ETV Bharat / state

വീഗാ ലാൻഡ് കേസ്: ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു - അമിക്കസ് ക്യൂറി

അഡ്വക്കേറ്റ് സി.കെ കരുണാകരനെയാണ് കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചത്.

veega land
author img

By

Published : Feb 13, 2019, 1:04 AM IST

പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാൻഡ് അമ്യൂസ്മെന്‍റ് പാർക്കിൽ വെച്ച് വീണ് പരിക്കേറ്റ യുവാവിന് നഷ്ട പരിഹാരം നിഷേധിച്ച സംഭവത്തിൽ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. അഡ്വക്കേറ്റ് സി.കെ കരുണാകരനെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അമിക്കസ് ക്യൂറിയായി നിയമിച്ചത്. നേരത്തെ കേസ് പരിഗണിക്കുമ്പോൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചിറ്റിലപ്പള്ളിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.

2002ൽ വീഗാലാൻഡിലെ ഒരു റൈഡറിൽ നിന്ന് വീണ് പരിക്കേറ്റ തൃശൂർ സ്വദേശിയായ വിജേഷാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. റൈഡിറിൽ നിന്ന് വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ വിജേഷിന് പ്രഥമിക ചികിത്സയ്ക്കായി 25 ലക്ഷം രൂപ ചിലവ് വന്നു. ശരീരം തളർന്നു പോയ വിജേഷ് ഇപ്പോഴും വീൽചെയറിലാണ്. പ്രഥമിക ചികിത്സ സഹായമല്ലാതെ നഷ്ടപരിഹാരം നൽകാൻ വീഗാലാൻഡ് തയ്യാറാകാതെ വന്നതിനെ തുടന്നാണ് വിജേഷ് ഹൈക്കോടതിയെ സമീപിച്ചത്.

എന്നാൽ ഈ സംഭവം തനിക്ക് നാണക്കേടായെന്നും അതിനാൽ രണ്ടര ലക്ഷം രൂപ നൽകാമെന്നാണ് ചിറ്റിലപ്പള്ളി കോടതിയെ നേരത്തെ അറിയിച്ചത്. ഇതിനെ തുടർന്നായിരുന്നു ചിറ്റിലപ്പള്ളിക്കെതിരെയുള്ള കോടതിയുടെ രൂക്ഷ വിമർശനം.

Intro:Body:

വീഗാലാൻഡ് അമ്യൂസ്മെൻറ് പാർക്കിലെ റൈഡിൽ നിന്ന് വീണ് പരിക്കേറ്റ യുവാവിന് നഷ്ട പരിഹാരം നിഷേധിച്ച സംഭവത്തിൽ അഡ്വക്കേറ്റ് സി കെ കരുണാകരനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ഹൈക്കോടതിയാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്.  ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്. നേരത്തെ കേസ് പരിഗണിക്കുമ്പോള്‍  കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയ്ക്ക് നേരെ രൂക്ഷമായ വിമര്‍ശനമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നടത്തിയത്. 

2002ല്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാന്‍ഡ് അമ്യൂസ്മെന്‍റ് പാർക്കിലെ റൈഡില്‍നിന്നും വീണ് പരിക്കേറ്റ തൃശൂർ സ്വദേശിയായ യുവാവാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ബക്കറ്റ് ഷവർ എന്ന പേരിലുള്ള റൈഡിൽ നിന്ന് വീണാണ് വിജേഷിന് പരിക്കേറ്റത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് വിജേഷിന് ചികിത്സയ്ക്കായി ഇരുപത്തിയഞ്ച് ലക്ഷം രൂപ ചെലവു വന്നു. 

ശരീരം തളർന്നു പോയ വിജേഷ് ഇപ്പോഴും വീൽചെയറിലാണ്. നഷ്ട പരിഹാരം ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറാകാതെ വന്നതിനെ തുടർന്നാണ് വിജേഷ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സംഭവം തനിക്ക് നാണക്കേട് ഉണ്ടാക്കിയെന്നും അതിനാൽ രണ്ടര ലക്ഷം രൂപ നൽകാമെന്നുമായിരുന്നു ചിറ്റിലപ്പള്ളി ഹൈക്കോടതിയെ നേരത്തെ അറിയിച്ചത്. ഇതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.