ETV Bharat / state

UCC| 'ഉത്തരത്തിലുള്ളത് എടുക്കുമ്പോള്‍ കക്ഷത്തുള്ളത് പോകരുത്'; ലീഗിനെ കൂട്ടുപിടിക്കാനുള്ള സിപിഎം ശ്രമത്തെ പരിഹസിച്ച് വിഡി സതീശന്‍ - kerala news updates

ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് വിഡി സതീശന്‍. ലീഗിന്‍റെ പിന്നാലെയുള്ള സിപിഎം പോക്ക് അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതമെന്നോണമെന്ന് പരിഹാസം. എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാരെന്നും ചോദ്യം.

VD Satheesan about UCC  UCC  സിപിഎം  വിഡി സതീശന്‍  വിഡി സതീശന്‍ വാര്‍ത്തകള്‍  ഏക സിവില്‍ കോഡ്  സിപിഎമ്മിനെ വിമര്‍ശിച്ച് വിഡി സതീശന്‍  മുസ്‌ലിം ലീഗ്  കേരള കോൺഗ്രസ്  പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  uniform civil code  kerala news updates  latest news in kerala
പ്രതിപക്ഷ നേതാവ് വിഡി സതീശൻ
author img

By

Published : Jul 8, 2023, 8:00 PM IST

പ്രതിപക്ഷ നേതാവ് വിഡി സതീശൻ

എറണാകുളം: ഏക സിവിൽ കോഡ് വിഷയത്തിൽ മുസ്‌ലിം ലീഗിനെ കൂടെ നിർത്താനുള്ള സിപിഎം ശ്രമത്തിനെതിരെ മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉത്തരത്തിലുള്ളത് എടുക്കാൻ നോക്കുമ്പോൾ കക്ഷത്തിലുള്ളത് പോകാതെ സിപിഎം നോക്കണമെന്ന് വി.ഡി സതീശൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ ഇപ്പോൾ ഇത്ര മാത്രമെ പറയുന്നുള്ളൂവെന്നും വി.ഡി സതീശൻ പറഞ്ഞു. സിപിഎമ്മുമായി ഒരു വിഷയത്തിലും സഹകരിക്കില്ല. അഴിമതിക്കാരും നാട് കൊള്ളയടിക്കുന്നവരുമായി ഒരുമിച്ച് എങ്ങനെ നിൽക്കുമെന്നും വി.ഡി സതീശൻ ചോദിച്ചു. ഏക സിവിൽ കോഡിന്‍റെ പേരിൽ രാഷ്ട്രീയ ലാഭമുണ്ടാക്കാൻ വരുന്നവരെ കൂടെ ഇരുത്തില്ല.

ഇടത് മുന്നണിയിൽ നിൽക്കുന്ന കേരള കോൺഗ്രസിനെ ഏക സിവിൽ കോഡിനെതിരായ പരിപാടികളിലേക്ക് ക്ഷണിക്കില്ല. ഇപ്പോൾ അവർ അവിടെ നിൽക്കട്ടെയെന്നും അവരുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. കോൺഗ്രസ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഏക സിവിൽ കോഡിനെതിരായ നിലപാട് വ്യക്തമാക്കിട്ടുണ്ട്. അവ്യക്തത സിപിഎമ്മിന്‍റെ ഭാഗത്താണ്.

സിപിഎമ്മാണ് ഏക സിവിൽ കോഡ് വിഷയത്തിൽ മലക്കം മറിയുന്നത്. തങ്ങൾക്ക് പണ്ട് മുതൽ ഇക്കാര്യത്തില്‍ ഒരേ നിലപാടാണ്. ബഹുസ്വര സമൂഹത്തിലെ വൈവിധ്യങ്ങൾ നില നിർത്തണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത്. സർക്കാർ വ്യക്തി നിയമങ്ങളിലേക്ക് കടന്നു കയറരുത് എന്നതാണ് തങ്ങളുടെ നിലപട്. സിപിഎം സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചതല്ലേയുള്ളൂവെന്നും പോയിലില്ലല്ലോയെന്നും വിഡി സതീശന്‍ പറഞ്ഞു.

ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറയുന്നത് പച്ചക്കള്ളമാണ്. ഇഎംഎസ് ഒരു കാലത്തും ഏക സിവിൽ കോഡിന് എതിരായി സംസാരിച്ചിട്ടില്ലെന്നും അത് നടപ്പാക്കണമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ചോദ്യവും ഉത്തരവുമെന്ന പുസ്‌തകത്തിൽ ഏക സിവിൽ നടപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നത്.

കേരള നിയസഭയിൽ സിപിഎം അംഗങ്ങൾ ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിന്‍റെ രേഖകളുണ്ട്. ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് സുശീല ഗോപാലൻ ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎം 1987ലെ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ ഹിന്ദു വർഗീയ അജണ്ട നടപ്പിലാക്കാൻ വേണ്ടിയാണ് ശരീഅത്ത് നിയമം മാറ്റണമെന്നും ഏക സിവിൽ കോഡ് മാറ്റണമെന്നും പറഞ്ഞത്.

ഇഎംഎസിന്‍റെ അഭിപ്രായത്തെ എം.വി ഗോവിന്ദൻ തള്ളി പറയുന്നുണ്ടോയെന്നതാണ് തങ്ങളുടെ ചോദ്യം.
ഇഎംഎസ് തെറ്റായിരുന്നുവെന്ന് കേരളത്തിലെ സിപിഎം പറയുമോയെന്നും വി.ഡി സതീശൻ ചോദിച്ചു. സിപിഎമ്മിന്‍റെ നയരേഖയിൽ ഏക സിവിൽ കോഡ് നടപ്പാക്കണമെന്നാണുള്ളത്. നയരേഖയെ തള്ളി പറയുമോ? ഇപ്പോൾ ഏക സിവിൽ കോഡിനെ എതിർക്കാൻ എല്ലാവരെയും ക്ഷണിക്കുകയാണ്. ലീഗ് വരണം, സമസ്‌ത വരണം, ലീഗിനെ മുന്നണിയിൽ കൂട്ടണം എന്ന് പറയുന്നുണ്ട്. ഇത് അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം എന്ന് പറയുന്നത് പോലെയാണ് സിപിഎം ലീഗിന് പിന്നാലെ പോകുന്നതെന്നും വി.ഡി സതീശൻ പരിഹസിച്ചു.

എന്തിനാണ് ഇങ്ങനെയൊരു സര്‍ക്കാര്‍? മലബാറിലെ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്‌തത ഗുരുതരമായ പ്രശ്‌നമാണ്. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കിട്ടിയ കുട്ടികൾ പോലും കരയുന്ന അവസ്ഥയാണ്. മലബാറിൽ പ്രത്യേകിച്ച് മലപ്പുറത്ത് പതിനായിര കണക്കിന് കുട്ടികൾക്കാണ് സീറ്റ് ലഭിക്കാത്തത്. ഏത് കാര്യമാണ് സർക്കാർ ചെയ്യുന്നത്. പനി പിടിച്ച് മനുഷ്യർ വലയുമ്പോൾ പനിയുടെ കണക്ക് നൽകരുതെന്നാണ് സർക്കാർ പറയുന്നത്.

കെഎസ്ആർടിസി പൂട്ടുന്നതിൽ ഏകദേശം തീരുമാനമായിട്ടുണ്ട്. സിവിൽ സപ്ലൈസ് കോർപറേഷനും പൂട്ടാൻ പോവുകയാണ്. കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായി കെട്ടിട നിർമാണ ക്ഷേമ നിധി പൂട്ടാൻ പോവുകയാണ്. എന്തിനാണ് ഇങ്ങനെയൊരു സർക്കാരെന്നും വി.ഡി സതീശൻ ചോദിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.