ETV Bharat / state

V Sivankutty About Nivin Pauly's Request സ്‌കൂൾ കുട്ടികളുടെ ഇൻ്റർവെൽ സമയം കൂട്ടണമെന്ന് നിവിൻ; പരിഗണിക്കാമെന്ന് മന്ത്രി വി ശിവൻകുട്ടി - മോളിവുഡ്‌

Nivin Pauly's request on school students interval time : നെടുമങ്ങാട് ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ചലച്ചിത്ര താരം നിവിൻ പോളിയെ കണ്ടത്. സംസാരിച്ചപ്പോൾ നിവിൻ ഒരു കാര്യം പറഞ്ഞു. കുട്ടികളുടെ ഇന്‍റർവെൽ സമയം കൂട്ടണം എന്നായിരുന്നു നിവിന്‍റെ ആവശ്യം. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ഇന്‍റർവെൽ സമയം കൂട്ടിയാൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുമെന്ന് നിവിൻ പറഞ്ഞു.

nivin pauly  v shivankuttty  kerala  mollywood  school break time  ernakulam  education minister  നിവിൻ പോളി  മന്ത്രി വി ശിവൻകുട്ടി  ഇന്‍റെർവെൽ സമയം  എറണാകുളം  രാമചന്ദ്രബോസ്സ് കോ  ഹനീഫ് അദേനി  മോളിവുഡ്‌  സിനിമ
actor-nivin-pauli-requesting-v-shivankutty-extent-time-school-break-time
author img

By ETV Bharat Kerala Team

Published : Aug 30, 2023, 4:11 PM IST

എറണാകുളം : സ്‌കുളുകളിൽ കുട്ടികൾക്കുള്ള ഇന്‍റർവെൽ സമയം ദീർഘിപ്പിക്കണമെന്ന ആവശ്യം അറിയിച്ച്‌ നടൻ നിവിൻ പോളി (Nivin Pauly). വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് (V Sivankutty About Nivin Pauly's Request) ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നെടുമങ്ങാട് നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് നിവിന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. നടന്‍റെ ആവശ്യം പരിഗണിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി ഫേസ്‌ബുക്കിലൂടെ അറിയിച്ചു.

മന്ത്രി വി ശിവന്‍കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്‌: "കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ചലച്ചിത്ര താരം നിവിൻ പോളിയെ കണ്ടത്. സംസാരിച്ചപ്പോൾ നിവിൻ ഒരു കാര്യം പറഞ്ഞു. കുട്ടികളുടെ ഇന്റെർവെൽ സമയം കൂട്ടണം എന്നായിരുന്നു നിവിന്‍റെ ആവശ്യം.

പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ഇന്‍റെർവെൽ സമയം കൂട്ടിയാൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുമെന്ന് നിവിൻ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന്‌ നിവിനെ അറിയിച്ചു. ഓണാശംസകൾ നേർന്നു", മന്ത്രി കുറിച്ചു.

അതേ സമയം ഈ ഓണക്കാലത്ത് പ്രേക്ഷകർക്ക് മനോഹരമായ വിരുന്ന് സമ്മാനിച്ച നിവിൻ പോളി ചിത്രം രാമചന്ദ്രബോസ്സ് & കോ വിജയകരമായി പ്രദർശനം തുടരുകയാണ്. നിവിൻ പോളി - ഹനീഫ് അദേനി കൂട്ടുകെട്ടിൽ എത്തിയ ചിത്രം ഉള്ളം നിറയ്ക്കുന്ന തമാശകളും അതോടൊപ്പം ത്രില്ലും കൊണ്ട് സമ്പന്നമായ സിനിമയിൽ കൊളളയുടെയും കൊള്ളക്കാരന്‍റെയും കഥയാണ് പറയുന്നത്.

യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് നടന്നത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് രാമചന്ദ്ര ബോസ്സ് & കോ നിർമിച്ചത്‌. നിവിൻ പോളിയ്‌ക്കാെപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

വിഷ്‌ണു തണ്ടാശേരിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, എഡിറ്റിംഗ് - നിഷാദ് യൂസഫ്, മ്യൂസിക് – മിഥുൻ മുകുന്ദൻ, ലിറിക്‌സ്‌ - സുഹൈൽ കോയ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - പ്രവീൺ പ്രകാശൻ, നവീൻ തോമസ്, ലൈൻ പ്രൊഡ്യൂസേഴ്‌സ്‌ – സന്തോഷ് കൃഷ്‌ണൻ, ഹാരിസ് ദേശം, ലൈൻ പ്രൊഡക്ഷൻ - റഹീം പി എം കെ, മേക്കപ്പ് – ലിബിൻ മോഹനൻ, കോസ്റ്റ്യൂം – മെൽവി ജെ, ജുനൈദ് മുഹമ്മദ്, സൗണ്ട് ഡിസൈൻ - രംഗനാഥ് രാജീവ്, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ.

ചീഫ് അസോസിയേറ്റ് ഡയറക്ടർ - സമന്തക് പ്രദീപ്, കൊറിയോഗ്രഫർ - ഷോബി പോൾ രാജ്, ആക്ഷൻ - ഫീനിക്സ് പ്രഭു, ജി മുരളി, കനൽ കണ്ണൻ, ഫിനാൻസ് കൺട്രോളർ - അഗ്നിവേഷ്, പ്രൊഡക്ഷൻ ഇൻ ചാർജ് - ബിമീഷ് വരാപ്പുഴ, നൗഷാദ് കല്ലറ, അഖിൽ യശോധരൻ, വിഎഫ്എക്‌സ്‌- പ്രോമിസ്, അഡ്‌മിനിസ്‌ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, സ്റ്റിൽസ് - അരുൺ കിരണം, പ്രശാന്ത് കെ പ്രസാദ്, പോസ്റ്റർ ഡിസൈൻ - ടെൻ പോയിന്‍റ്‌, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, മാർക്കറ്റിംഗ് - ബിനു ബ്രിംഗ് ഫോർത്ത്, പി ആർ ഒ - ശബരി എന്നിവരാണ് ചിത്രത്തിന്‍റ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത്‌.

ALSO READ : Ramachandra Boss And Co stars Money Heist ബോസ് ആൻഡ് കോയിലെ പ്രവാസി കൊള്ളക്കാര്‍ മണി ഹൈസ്‌റ്റിലെ കഥാപാത്രങ്ങളായാൽ എങ്ങനെ ഉണ്ടാകും?

Nivin pauly starrer Ramachandra Boss And Co: രാമചന്ദ്രബോസ് ആൻ കോയുടെ പ്രവാസി ഹൈസ്‌റ്റ് മണി ഹൈസ്‌റ്റ് ആയാൽ സംഭവിക്കുന്നത്. സോഷ്യൽ മീഡിയയിൽ തരംഗമായി നിവിൻ പോളിയുടെ പ്രൊഫസറും മമിതയുടെ ടോക്കിയോയും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.