ETV Bharat / state

നടിയെ ആക്രമിച്ച കേസ്: വി അജകുമാറിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു - ajakumar is appointed as special prosecutor

അതിജീവിതയുടെ ആവശ്യപ്രകാരമാണ് നടിയെ ആക്രമിച്ച കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത്

നടിയെ ആക്രമിച്ച കേസ്  വി അജകുമാറിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു  അതിജീവിത  നടിയെ ആക്രമിച്ച കേസിൽ പുതിയ സ്പെഷൽ പ്രോസിക്യൂട്ടര്‍  അഡ്വക്കേറ്റ് വി അജകുമാര്‍  Special Prosecutor V Ajakumar  ajakumar is appointed as special prosecutor
വി.അജകുമാറിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു
author img

By

Published : Jul 27, 2022, 7:55 PM IST

Updated : Jul 27, 2022, 8:28 PM IST

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ പുതിയ സ്പെഷൽ പ്രോസിക്യൂട്ടറായി വി. അജകുമാറിനെ നിയമിച്ചു. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ ചുമതല ഏറ്റെടുത്തതായി അദ്ദേഹം കോടതിയിൽ അറിയിച്ചു. തന്നെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി പരിഗണിച്ചതിന് സർക്കാരിനോടും അതിജീവിതയോടും നന്ദി അറിയിക്കുന്നതായി അജകുമാർ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചു

ശരിയായ രീതിയിൽ വിചാരണ പൂർത്തിയാക്കാൻ പരിശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം ജൂലൈ 22ന് അങ്കമാലി കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രം വിചാരണക്കോടതിയിലെത്തിച്ചു. കുറ്റപത്രം പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള അങ്കമാലി മജിസ്ട്രേറ്റിന്‍റെ നിർദേശത്തോടെയാണ് അനുബന്ധ കുറ്റപത്രം വിചാരണക്കോടതിയിലെത്തിച്ചത്.

നടപടി ക്രമമനുസരിച്ച് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കപ്പെടുന്ന കുറ്റപത്രം പ്രിൻസപ്പൽ സെഷൻസ് കോടതിയിലേക്കാണ് അയക്കുക. നേരിട്ട് വിചാരണക്കോടതിയിൽ എത്തിയ കുറ്റപത്രം പരിശോധിക്കുന്നതിന്‍റെ നിയമ വശങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന് വിചാരണക്കോടതി നിരീക്ഷിച്ചു. കേസ് പരിഗണിക്കുന്നത് കോടതി ഓഗസ്ത് 6 ലേയ്ക്ക് മാറ്റി.

also read: നടിയെ ആക്രമിച്ച കേസ്: അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു, നൂറോളം സാക്ഷികള്‍

Last Updated : Jul 27, 2022, 8:28 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.