ETV Bharat / state

കൊച്ചി ഫിഷറീസ് ഹാർബർ; നവീകരണ പ്രവർത്തനങ്ങൾ ഡിസംബറിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര സഹമന്ത്രി ഡോ എൽ മുരുകൻ - ചെന്നൈ

കൊച്ചി ഫിഷറീസ് ഹാർബറിനെ രാജ്യാന്തര നിലവാരത്തിലേക്ക് എത്തിക്കുന്നതിനായി 169 കോടിയുടെ പദ്ധതിയാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്.

കൊച്ചി ഫിഷറീസ് ഹാർബർ  ഡോ എൽ മുരുകൻ  കേന്ദ്ര സഹമന്ത്രി ഡോ എൽ മുരുകൻ  കൊച്ചി  കേന്ദ്ര സർക്കാർ  cochin fisheries harbour  Union minister dr l murugan  ചെന്നൈ  ERNAKULAM LATEST NEWS
ഡോ എൽ മുരുകൻ
author img

By

Published : Jan 4, 2023, 2:37 PM IST

കൊച്ചി ഫിഷറീസ് ഹാർബർ

എറണാകുളം: കൊച്ചി ഫിഷറീസ് ഹാർബറിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന നടപടികൾ ഈ വർഷം അവസാനത്തോടെ പൂർത്തിയാക്കുമെന്ന് കേന്ദ്ര ഫിഷറീസ് സഹമന്ത്രി ഡോ എൽ മുരുകൻ. തോപ്പുംപടി ഫിഷിങ് ഹാർബർ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്ക് 169 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഫിഷിങ് ഹാർബറിൽ ബോട്ടുകളിൽ എത്തുന്ന മത്സ്യം കൺവെയറിലൂടെ ഓക്ഷൻ ഹാളിൽ എത്തിച്ച ശേഷം അവയെ ആധുനിക സംസ്‌കരണ യൂണിറ്റുകളിലേക്ക് മാറ്റും. ഹാർബറിൽ തന്നെ മത്സ്യത്തൊഴിലാളികൾക്ക് വിശ്രമത്തിന് ആവശ്യമായ ഡോർമെറ്ററി, റസ്‌റ്റോറന്‍റുകൾ, ശുചിമുറികൾ, മെഡിക്കൽ സൗകര്യങ്ങൾ എന്നിവ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ടെൻഡറിങ് നടപടികൾ പൂർത്തിയാക്കി നിർമാണ പ്രവർത്തനങ്ങൾക്ക് വേണ്ട കോൺട്രാക്‌ട് നൽകി കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.

കൊച്ചിയെ കൂടാതെ ചെന്നൈ, വിശാഖപട്ടണം, പാരാദീപ് എന്നീ മത്സ്യബന്ധന തുറമുഖങ്ങളും ആധുനികവത്ക്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധിക്കിടയിലും രാജ്യത്തെ മത്സ്യോൽപന്ന കയറ്റുമതി 32 ശതമാനം വർധിച്ചു. മത്സ്യ ബന്ധന മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിനായി പിഎംഎംഎസ്‌വൈ പദ്ധതിക്ക് കീഴിൽ 20,000 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഫിഷിങ് ഹാർബർ സന്ദർശനത്തിന് മുൻപ് കൊച്ചിൻ പോർട്ട് അതോറിറ്റി ആസ്ഥാനത്ത് നടന്ന അവലോകന യോഗത്തിലും ഡോ മുരുകൻ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.