ETV Bharat / state

അഴിമതിക്കെതിരെ കോടതിയില്‍ പോകാൻ ഭിക്ഷ യാചിക്കൽ സമരവുമായി യുഡിഎഫ്

പാർക്കിങ് ഏരിയ നിർമ്മാണ അഴിമതി അന്വേഷിക്കണമെന്നാണ് യുഡിഎഫിന്‍റെ ആവശ്യം.

udf protest against panchayat authorities in nellikkuzhi  nellikkuzhi  udf  നെല്ലിക്കുഴി പഞ്ചായത്തിൽ ഭിക്ഷ യാചിക്കൽ സമരവുമായി യുഡിഎഫ്  നെല്ലിക്കുഴി പഞ്ചായത്ത്  യുഡിഎഫ്
നെല്ലിക്കുഴി പഞ്ചായത്തിൽ ഭിക്ഷ യാചിക്കൽ സമരവുമായി യുഡിഎഫ്
author img

By

Published : Jul 24, 2021, 3:48 PM IST

എറണാകുളം: നെല്ലിക്കുഴി പഞ്ചായത്തില്‍ അഴിമതിക്കെതിരെ ഭിക്ഷ യാചിക്കൽ സമരവുമായി യുഡിഎഫ്. ഇരമല്ലൂർ ചിറപ്പടിയിലെ പാർക്കിങ് ഏരിയ നിർമ്മാണ അഴിമതി അന്വേഷിക്കണമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ ആവശ്യം. കോടതിയെ സമീപിക്കുന്നതിനായി വക്കീൽ ഫീസ് കണ്ടെത്തുന്നതിന് വേണ്ടി കൂടിയാണ് സമരം.

Also read: തെരുവുനായ്ക്കൾക്ക് ദാരുണാന്ത്യം; വന്‍ പ്രതിഷേധവുമായി പ്രതിപക്ഷം

പുറംമ്പോക്കിൽ നിർമ്മിച്ച കമ്മ്യൂണിറ്റി ഹാളിന് അനുബന്ധമായി നടത്തിയ പാർക്കിങ് ഏരിയ നിർമ്മാണത്തിലാണ് വൻ അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്. 14 ലക്ഷം രൂപ പഞ്ചായത്തിന്‍റെ വികസന ഫണ്ട് ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചത്. നിർമ്മാണം പൂർത്തിയായി ഒരു മാസത്തിനുള്ളിൽ ചിറയിലേക്ക് തകർന്ന് വീഴുകയായിരുന്നു.

നെല്ലിക്കുഴി പഞ്ചായത്തിൽ ഭിക്ഷ യാചിക്കൽ സമരവുമായി യുഡിഎഫ്

അഴിമതി നടത്തിയ കുറ്റക്കാർക്കെതിരെ വിജിലൻസ് കോടതിയെ സമീപിക്കാനാണ് യുഡിഎഫ് തീരുമാനം. സമരത്തിന്‍റെ ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. അബു മൊയ്‌ദീന്‍ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പിഎഎം ബഷീർ ആദ്യ ഭിക്ഷ നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.