ETV Bharat / state

ഇടമലയാർ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ നാളെ തുറക്കും ; ജാഗ്രതാനിര്‍ദേശം

author img

By

Published : Oct 18, 2021, 5:02 PM IST

ഇടമലയാർ ഡാമില്‍ നിന്നും സെക്കന്‍റിൽ 100 ക്യുബിക്ക് മീറ്റർ ജലം ഒഴുക്കി വിടുമെന്ന് ജില്ല കലക്‌ടർ ജാഫർ മാലിക്ക്

Idamalayar Dam  ഇടമലയാർ ഡാം  ജില്ല ഭരണകൂടം  ജില്ല കലക്‌ടർ  ജാഫർ മാലിക്ക്  District administration  എറണാകുളം വാര്‍ത്ത  eranakulam news
ഇടമലയാർ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ നാളെ തുറക്കും ; ജാഗ്രത വേണമെന്ന് ജില്ല ഭരണകൂടം

എറണാകുളം : ഇടമലയാർ ഡാമിന്‍റെ രണ്ട് ഷട്ടറുകൾ നാളെ തുറക്കും. ചൊവ്വാഴ്ച രാവിലെ ആറുമണിക്ക് 80 സെന്‍റിമീറ്റര്‍ വീതമാണ് ഡാം തുറക്കുകയെന്ന് എറണാകുളം ജില്ല കലക്‌ടർ ജാഫർ മാലിക്ക് അറിയിച്ചു. സെക്കന്‍റിൽ 100 ക്യുബിക്ക് മീറ്റർ ജലമായിരിക്കും ഒഴുക്കിവിടുക.

ആശങ്കാ സാഹചര്യം നിലവിലില്ലെങ്കിലും മുൻകരുതലിന്‍റെ ഭാഗമായാണ് ഡാം തുറക്കുന്നത്. നീരൊഴുക്ക് ശക്തമായതിനാലും, തുലാം മഴ വരും ദിവസങ്ങളിൽ കടുക്കാന്‍ സാധ്യതയുള്ളതിനാലും, വരും ദിവസങ്ങളിൽ ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമുണ്ടായാൽ രണ്ടിടങ്ങളില്‍ നിന്ന് ഒരേ സമയം പെരിയാറിൽ വെള്ളമെത്തുന്നത് തടയാനാണിത്.

'പെരിയാറിന്‍റെ കരകളിലുള്ളവർ ജാഗ്രത പാലിക്കണം'

ഇടമലയാർ, ഇടുക്കി ഡാമുകൾ ഒരുമിച്ച് തുറന്നതിനെ തുടർന്ന് പെരിയാറിൽ ജലനിരപ്പ് ഉയർന്നത് 2018 ൽ വലിയ പ്രളയത്തിന് കാരണമായിരുന്നു. ഇടുക്കിയിൽ ഓറഞ്ചും ഇടമലയാറിൽ നീലയും അലർട്ടിലേക്ക് ജലനിരപ്പെത്തിയതോടെയാണ് എറണാകുളം ജില്ല ഭരണകൂടം യുദ്ധകാലാടിസ്ഥാനത്തിൽ മുൻകരുതൽ നടപടികളിലേക്ക് കടന്നത്. ഇടമലയാർ അണക്കെട്ടിൽ നിന്നും വെള്ളമൊഴുക്കിവിടുന്നതിനാൽ പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

ആലുവ, മുവാറ്റുപുഴ, കോതമംഗലം, പറവൂർ താലൂക്കുകളിലെ തീരവും താഴ്ന്ന പ്രദേശങ്ങളും കേന്ദ്രീകരിച്ച് ഉചിതമായ സ്ഥലങ്ങളിൽ താത്‌കാലിക ക്യാമ്പുകൾ സജ്ജമാണ്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പൊലീസ്, അഗ്നിരക്ഷാസേന, റവന്യൂ, പഞ്ചായത്ത്‌ വകുപ്പുകൾക്ക് കലക്‌ടര്‍ നിർദേശം നൽകി. ക്യാമ്പുകളിൽ ആരോഗ്യ വകുപ്പിന്‍റെ സേവനവും ഉറപ്പാക്കും. കൊവിഡ് രോഗികളെയും രോഗലക്ഷണമുള്ളവരെയും കൊവിഡ് കെയർ സെന്‍ററുകളിലേക്ക് മാറ്റും.

ALSO READ: കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍ ; ഒട്ടലാങ്കൽ ക്ലാരമ്മയുടെ കുടുംബത്തിന്‍റെ സംസ്കാരം നടന്നു

പെരിയാറിലെ നിലവിലെ ജലനിരപ്പ്, മുന്നറിയിപ്പ് നിരക്കിലും താഴെയാണെന്ന് അധികൃതർ വ്യക്തമാക്കി. നിലവിൽ ഭൂതത്താൻ കെട്ട് ബാരേജിന്‍റെ എല്ലാ ഷട്ടറുകളും തുറന്നുവച്ചിരിക്കുകയാണ്. പാതാളം, കണക്കൻ കടവ് എന്നിവ അടക്കമുള്ള ബണ്ടുകളും സ്ളൂയിസ് ഗേറ്റുകളും തുറന്ന് ജലപ്രവാഹം സുഗമമാക്കിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.