ETV Bharat / state

കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍ - other state workers

ഇതര സംസ്ഥാനക്കാർക്കിടയിൽ മല്ലിക്ക് ഭായി, ചോട്ടു ഭായി എന്നീ പേരുകളിലാണ് പ്രതികള്‍ അറിയപ്പെട്ടിരുന്നത്

കഞ്ചാവ് കേസ്  ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍  ഗവത്ത് മാലിക്ക്  ദീപക്ക് കുമാർ ജീന്ന  other state workers  cannabis case
കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍
author img

By

Published : Jan 13, 2020, 11:54 AM IST

കൊച്ചി: കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പെരുമ്പാവൂർ എക്സൈസ് പിടികൂടി. ഒഡീഷാ സംസ്ഥാനക്കാരായ ഭഗവത്ത് മാലിക്ക് (26), ദീപക്ക് കുമാർ ജീന്ന (28)എന്നിവരെയാണ് പെരുമ്പാവൂർ നെല്ലിമോളം, മരോട്ടിക്കടവ് ഭാഗത്ത് നിന്നും പിടികൂടിയത്. ഇവരിൽ നിന്നും രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തു . കുറഞ്ഞ വിലക്ക് ലഭിക്കുന്ന കഞ്ചാവ് കേരളത്തിലെത്തിച്ച് ഇതര സംസ്ഥാനക്കാർക്കിടയിൽ കൂടിയ വിലക്ക് വിറ്റഴിച്ചുവരികയായിരുന്നു പ്രതികള്‍. കുറച്ച് നാളുകൾക്ക് മുമ്പാണ് നെല്ലിമോളം, മരോട്ടി കടവ് ഭാഗങ്ങളിൽ കഞ്ചാവ് വിൽപന നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചത്.

ഇതര സംസ്ഥാനക്കാർക്കിടയിൽ മല്ലിക്ക് ഭായി, ചോട്ടു ഭായി എന്നീ പേരുകളിലാണ് പ്രതികള്‍ അറിയപ്പെട്ടിരുന്നത്. അവധി ദിവസമായ ഞായറാഴ്ച്ചയാണ് പ്രതികൾ കഞ്ചാവ് വിൽക്കാൻ പ്രധാനമായും തെരഞ്ഞെടുത്തിരുന്നത്. അവധി ദിവസം ധാരാളം ഇതര സംസ്ഥാക്കാർ പെരുമ്പാവൂരിലും സമീപ പ്രദേശങ്ങളിലും എത്തുമെന്ന് പ്രതികൾ പെരുമ്പാവൂർ എക്സൈസിനോട് പറഞ്ഞു. പ്രിവന്‍റീവ് ഓഫീസര്‍മാരായ വി.ആർ ബാബു, പ്രതാപൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എ അസൈനാർ, സി.എം നവാസ്, പി.എൽ വികാന്ത്, ഷാഡോ ടീം അംഗങ്ങളായ വി.എ ഷമീർ, എം.എ ഷിബു, പി.ആർ അനുരാജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Intro:Body:കൊച്ചി: കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പെരുമ്പാവൂർ എക്സൈസ് പിടികൂടി. ഒഡീഷാ സംസ്ഥാനക്കാരായ ഭഗവത്ത് മാലിക്ക് (26) ദീപക്ക് കുമാർ ജീന്ന (28)എന്നിവരെയാണ് പെരുമ്പാവൂർ നെല്ലിമോളം മരോട്ടിക്കടവ് ഭാഗത്ത് നിന്ന് പിടികൂടിയത്. ഇവരിൽ  നിന്നും  രണ്ടു കിലോ ഗഞ്ചാവാണ് പെരുമ്പാവൂർ കണ്ടെടുത്തത്. നാട്ടിൽ കുറഞ്ഞ വിലക്കു ലഭിക്കുന്ന ഗഞ്ചാവ് കേരളത്തിലെത്തിച്ച് ഇതര സംസ്ഥാന ക്കാർക്കിടയിൽ കൂടിയ വിലക്ക് വിപണനം നടത്തി വരികയായിരുന്നു. കുറച്ച് നാളുകൾക്ക് മുൻപാണ് പെരുമ്പാവൂരിൽ നെല്ലിമോളം, മരോട്ടി കടവ് ഭാഗങ്ങളിൽ ഗഞ്ചാവ് വിൽപ്പന നടക്കുന്നതായി എക്സൈസിന് വിവരം ലഭിക്കുന്നത് തുടർന്ന് പെരുമ്പാവൂർ എക്സൈസിന്റെ ഷാഡോ ടീം ഈ സ്ഥലങ്ങൾ     നിരീക്ഷിച്ചുവരികയായിരുന്നു
 ഇതര സംസ്ഥക്കാർക്കിടയിൽ മല്ലിക്ക് ഭായി, ചോട്ടു ഭായി എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു. തുടർന്ന്  നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഇവർ പിടിയിലായത് . കമ്പിനികൾക്ക് അവധി ദിവസമായ ഞായറാഴ്ച്ചയാണ് പ്രതികൾ ഗഞ്ചാവ് വിൽക്കുവാൻ പ്രധാനമയും തിരഞ്ഞെടുത്തിരുന്നത് അവധി ദിവസമായതിനാൽ ധാരാളം ഇതര സംസ്ഥാക്കാർ പെരുമ്പാവൂരിലും സമീപ പ്രദേശങ്ങളിലും  എത്തുന്നതിനാലാണ് ഞായറാഴ്ച്ചകൾ ഗഞ്ചാവ് വിൽപ്പനക്കായി തിരഞ്ഞെടുത്തത് എന്ന് പ്രതികൾ പെരുമ്പാവൂർ എക്സൈസിനോട് പറഞ്ഞു. പ്രിവന്റീവ് ഓഫീസർന്മാരായ വി.ആർ ബാബു, പ്രതാപൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം. എ അസൈനാർ, സി.എം നവാസ് ,പി.എൽ വികാന്ത് ഷാഡോ ടീം അംഗങ്ങളായ വി.എ ഷമീർ, എം.എ ഷിബു, പി.ആർ. അനുരാജ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയതത്.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.