ETV Bharat / state

കൊച്ചിയിൽ പെറ്റ്‌ ഷോപ്പിൽ നിന്ന്‌ നായയെ മോഷ്‌ടിച്ച എഞ്ചിനിയറിങ് വിദ്യാർഥികൾ പിടിയിൽ - നായക്കുട്ടി മോഷണം

കർണാടക ഷിമോഗ സ്വദേശികളായ നിഖിൽ, ശ്രേയ എന്നിവരാണ് പനങ്ങാട് പൊലീസിന്‍റെ പിടിയിലായത്. ഇവരിൽ നിന്നും മോഷ്‌ടിച്ച നായക്കുട്ടിയേയും കണ്ടെത്തി.

puppy theft from pet shop  puppy theft from pet shop in kochi  kochi pet shop theft  pet shop theft  theft in pet shop  puppy theft from pet shop  പെറ്റ് ഷോപ്പിൽ നിന്ന് നായക്കുട്ടിയെ മോഷ്‌ടിച്ചു  നായക്കുട്ടിയെ മോഷ്‌ടിച്ച സംഭവം  പെറ്റ് ഷോപ്പിൽ നിന്ന് മോഷണം  മോഷണക്കേസ് എറണാകുളം  പെറ്റ് ഷോപ്പിൽ മോഷണം  കൊച്ചി പെറ്റ് ഷോപ്പിൽ മോഷണം  ernakulam theft  ernakulam news  എറണാകുളം വാർത്തകൾ  കർണാടക ഷിമോഗ  നായക്കുട്ടി മോഷണം  പനങ്ങാട്
നായക്കുട്ടിയെ മോഷ്‌ടിച്ചു
author img

By

Published : Feb 2, 2023, 9:23 AM IST

നായക്കുട്ടിയെ മോഷ്‌ടിക്കുന്ന ദൃശ്യങ്ങൾ

എറണാകുളം: കൊച്ചിയിലെ പെറ്റ് ഷോപ്പിൽ നിന്നും നായക്കുട്ടിയെ മോഷ്ടിച്ച കർണാടക ഷിമോഗ സ്വദേശികൾ പിടിയിൽ. എഞ്ചിനിയറിങ് വിദ്യാർഥികളായ നിഖിലും, ശ്രേയയുമാണ് പിടിയിലായത്. ഇരുവരെയും കർണാടകയിൽ വച്ചാണ് പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. നായക്കുട്ടിയേയും ഇവരുടെ പക്കൽ നിന്നും ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്‌ച വൈകുന്നേരമായിരുന്നു നെട്ടൂരിലെ പെറ്റ് ഷോപ്പില്‍ നിന്ന് നായ്ക്കുട്ടിയെ ഇരുവരും ചേർന്ന് മോഷ്‌ടിച്ചത്. സ്വിഫ്റ്റ് ഇനത്തിൽ പെടുന്നഈ നായ്ക്കുട്ടിക്ക് ഇരുപതിനായിരം രൂപയോളമാണ് വില. ബൈക്കിലെത്തിയ ഇരുവരും ഹെല്‍മെറ്റിനുള്ളില്‍ നായ്ക്കുട്ടിയെ ഒളിപ്പിച്ച് കടത്തുകയായിരുന്നു.

കടക്കാരന്‍റെ ശ്രദ്ധമാറിയ വേളയിൽ യുവതിയാണ് നായ്ക്കുട്ടിയെ കൂട്ടില്‍നിന്നും പുറത്തെടുത്ത് യുവാവിന് നല്‍കിയത്. ഇവർ ഇവിടെ നിന്നും പോയി ഏറെ സമയം കഴിഞ്ഞ ശേഷമാണ് ഒരു നായക്കുട്ടിയെ കാണാനില്ലന്ന കാര്യം കടക്കാരൻ മനസിലാക്കിയത്. ഇതേ തുടർന്ന് സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് രണ്ട് പേർ നായക്കുട്ടിയുമായി കടന്നു കളഞ്ഞ കാര്യം തിരിച്ചറിഞ്ഞത്.

തുടർന്ന്, സിസിടിവി ദൃശ്യം ഉൾപ്പടെ ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. നാല് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.