ETV Bharat / state

വാഗ്‌ദാനങ്ങൾ നിറച്ച് നിയമസഭയിലേക്ക് അങ്കം കുറിച്ച് ട്വൻടി 20 - അഞ്ച് മണ്ഡലങ്ങളില്‍ ട്വൻടി 20 സ്ഥാനാർഥികൾ

കോര്‍പ്പറേറ്റ് സ്ഥാപനത്തിന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അരാഷ്ട്രീയ സംഘടനയായ ട്വൻടി 20 നിയമസഭാ തെരഞ്ഞെടുപ്പിന് ഇറങ്ങുമ്പോൾ അത് കേരള രാഷ്ട്രീയത്തില്‍ എത്രമാത്രം ചലനമുണ്ടാക്കുമെന്ന് കാത്തിരുന്ന് കാണാം.

Twenty20 kizakkambalam
വാഗ്‌ദാനങ്ങൾ നിറച്ച് നിയമസഭയിലേക്ക് അങ്കം കുറിച്ച് ട്വൻടി 20
author img

By

Published : Mar 13, 2021, 1:04 PM IST

2020ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തായി എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിനെ മാറ്റുക. ട്വൻടി 20 എന്ന പേരില്‍ ഇന്ത്യയിലെ ആദ്യത്തെ കോര്‍പ്പറേറ്റ് പഞ്ചായത്ത് സംഘടന രൂപീകരിക്കുമ്പോൾ അന്നാ-കിറ്റെക്‌സ് ഗ്രൂപ്പിന്‍റെ ഭാഗമായ കിറ്റെക്‌സ് ഗാര്‍മെന്‍റ്‌‌സിന്‍റെ മാനേജിങ്ങ് ഡയറക്ടര്‍ സാബു എം ജേക്കബ് ലക്ഷ്യമിട്ടത് അതായിരുന്നു. ഏതാണ്ട് 12500 ഓളം പേര്‍ അന്നാ-കിറ്റെക്‌സ് ഗ്രൂപ്പിന്‍റെ ഭാഗമായി തൊഴിലെടുക്കുന്നുണ്ട്. അതില്‍ ഭൂരിഭാഗം പേരും കിഴക്കമ്പലം ഗ്രാമത്തിലും അതിനു ചുറ്റുമായാണ് താമസിക്കുന്നത്. ആദ്യം കൗതുകവും പിന്നെ പുതുമയുമായിരുന്നു കോർപ്പറേറ്റ് സംഘടന ഭരിക്കുന്ന പഞ്ചായത്ത് എന്ന സങ്കല്‍പ്പം. ഇന്നിപ്പോൾ 2021-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ ട്വൻടി 20 മത്സരിക്കുകയാണ്. എറണാകുളം ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ ട്വൻടി 20 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടുതല്‍ മണ്ഡലങ്ങളില്‍ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

2015-ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലം പഞ്ചായത്തില്‍ അധികാരം പിടിച്ചാണ് ട്വൻടി 20 ആദ്യം കരുത്ത് തെളിയിക്കുന്നത്. ഏറ്റവും ഒടുവില്‍ 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വൻടി 20 കൂടുതല്‍ ശക്തി പ്രാപിച്ചു. ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളില്‍ അധികാരത്തില്‍ നിർണായക ശക്തിയായ ട്വൻടി 20 കിഴക്കമ്പലത്ത് 2015-ല്‍ നേടിയ 17 സീറ്റ് 19 ആയി ഉയര്‍ത്തുകയും ചെയ്തു. അതിനൊപ്പം വെങ്ങോല പഞ്ചായത്തിലും ട്വൻടി 20 കരുത്ത് തെളിയിച്ചു. നടൻ ശ്രീനിവാസൻ, സംവിധായകൻ സിദ്ദിഖ്, വ്യവസായിയും വി-ഗാര്‍ഡ് ഗ്രൂപ്പ് ചെയര്‍മാനുമായ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി എന്നിവർ ട്വൻടി 20ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് പറയുകയും ചെയ്തതോടെ കൂടുതല്‍ ആളുകളുടെ പിന്തുണ അവകാശപ്പെടുകയാണ് കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ മാനേജിങ്ങ് ഡയറക്ടറും ട്വൻടി 20 നേതാവുമായ സാബു ജേക്കബ്.

ഫോബ്‌സ് ഏഷ്യയുടെ ബില്ല്യണ്‍ ഡോളറിനു താഴെയുള്ള ഏറ്റവും മികച്ച 200 കമ്പനികളില്‍ ഉള്‍പ്പെടുന്ന അന്നാ-കിറ്റെക്‌സ് ഗ്രൂപ്പിന്‍റെ ഭാഗമായ കിറ്റെക്‌സ് ഗാര്‍മെന്‍റ്‌സിന്‍റെ നിയന്ത്രണത്തില്‍ പ്രവർത്തിക്കുന്ന ട്വന്‍റി 20, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡോക്ടര്‍മാർ, വിരമിച്ച പ്രൊഫസര്‍, ഫിറ്റ്‌നസ് വിദഗ്ധന്‍, നിയമവിദഗ്ധൻ എന്നിങ്ങനെ സമൂഹത്തിലെ പൊതുസമ്മതരെയാണ് മത്സര രംഗത്തിറക്കുന്നത്.

തൃക്കാക്കര നിയോജക മണ്ഡലത്തില്‍ എറണാകുളം ലിസി ആശുപത്രിയിലെ ദന്തരോഗ വിദഗ്ധൻ ടെറി തോമസ് എടത്തൊട്ടിയാണ് സ്ഥാനാര്‍ഥി. എറണാകുളം മണ്ഡലത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷാ ബോര്‍ഡ് ചെയര്‍മാനും സെന്‍റ് ആല്‍ബര്‍ട്‌സ് കോളജ് പ്രിന്‍സിപ്പാളുമായിരുന്ന ലെസ്ലി പള്ളത്ത്, കൊച്ചി മണ്ഡലത്തില്‍ മുംബൈ സര്‍വകലാശാലയില്‍ നിന്നും ഇന്‍റർനാഷണൽ സ്‌പോര്‍ട്‌സ് ആൻഡ് സയന്‍സില്‍ ബിരുദം നേടിയ ഷൈനി, കുന്നത്തുനാട് മണ്ഡലത്തില്‍ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയില്‍ നിന്നും ബിരുദാനന്തരബിരുദം നേടിയ സുജിത് പി സുരേന്ദ്രൻ, പെരുമ്പാവൂര്‍ മണ്ഡലത്തില്‍ എസ് ആന്‍റ് സി മള്‍ട്ടികൊമേഴ്‌സിയത്തിന്‍റെ മാനേജിങ്ങ് ഡയറക്ടറും നര്‍ത്തകിയുമായ ചിത്രാ സുകുമാരന്‍ എന്നിവർ ജനവിധി തേടും. കോതമംഗലത്ത് ഡോക്ടറും അസോസിയേറ്റ് പ്രൊഫസറുമായ ജോസ് ജോസഫ്, മൂവാറ്റുപുഴയില്‍ നിയമത്തിലും പത്രപ്രവര്‍ത്തനത്തിലും ബിരുദമുള്ള മാധ്യമ പ്രവര്‍ത്തകനായ സിഎം പ്രകാശ്, വൈപ്പിനില്‍ കളമശ്ശേരി സെന്‍റ് പോള്‍സ് കോളേജിലെ മുന്‍ അസോസിയേറ്റ് പ്രൊഫസർ ജോബ് ചക്കാലക്കല്‍ എന്നിവരും ട്വൻടി 20 ക്ക് വേണ്ടി മത്സരരംഗത്തിറങ്ങും.

കോര്‍പ്പറേറ്റ് സ്ഥാപനത്തിന്‍റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അരാഷ്ട്രീയ സംഘടനയായ ട്വൻടി 20-ക്കെതിരെ തുടക്കം മുതല്‍ തന്നെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ എതിർപ്പുമായി രംഗത്ത് വന്നിരുന്നു. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വൻടി 20 ക്ക് വേണ്ടി വോട്ട് ചെയ്യാനെത്തി എന്നാരോപിച്ച് ദമ്പതികളെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ കയ്യേറ്റം ചെയ്തത് വലിയ വാർത്തയും വിവാദങ്ങളും സൃഷ്ടിച്ചു.

കുടിവെള്ള വിതരണം, പച്ചക്കറി പലചരക്ക് സാധനങ്ങൾ പൊതു വിപണിയുടെ പകുതി വിലയ്ക്ക് നല്‍കുന്ന പലചരക്ക് കട എന്നിവയെല്ലാം ട്വൻടി 20 ജനങ്ങൾക്ക് നല്‍കുന്ന സേവനങ്ങളാണ്. കിഴക്കമ്പലത്തെ മദ്യ രഹിത ഗ്രാമമാക്കി മാറ്റുമെന്നാണ് ട്വൻടി 20 യുടെ മറ്റൊരു വാഗ്ദാനം. ഈ മേഖലയില്‍ ഉണ്ടായിരുന്ന ഏക മദ്യ ഷാപ്പ് അടച്ചു പൂട്ടുകയും ചെയ്തു. കുറഞ്ഞ ചെലവില്‍ ചികിത്സ നല്‍കാൻ 2020ല്‍ കിഴക്കമ്പലത്ത് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മിക്കുമെന്നും ട്വൻടി 20 വാഗ്ദാനം ചെയ്യുന്നു.

ഇതിനിടെ ഗുരുതരമായ ആരോപണങ്ങളും ട്വൻടി 20ക്ക് എതിരെ ഉയർന്നിട്ടുണ്ട്. സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ച് മുൻ കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്‍റും ട്വൻടി 20 നേതാവുമായിരുന്ന കെവി ജേക്കബ് കഴിഞ്ഞ വർഷം രാജി പ്രഖ്യാപിച്ചിരുന്നു. ട്വൻടി 20 ചീഫ് കോർഡിനേറ്റർ സാബു ജേക്കബിന് എതിരെ ഗുരുതര ആരോപണങ്ങളാണ് കെവി ജേക്കബ് നടത്തിയത്. പഞ്ചായത്ത് ഫണ്ടിന്‍റെ എഴുപത് ശതമാനവും സാബു ജേക്കബിന്‍റെ സ്ഥാപനങ്ങൾക്ക് വേണ്ടിയാണ് ചെലവാക്കിയതെന്ന് കെവി ജേക്കബ് പറയുന്നു. റോഡ് നിർമാണം അടക്കം പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ സാബു ജേക്കബിന്‍റെ വ്യക്തിതാല്‍പര്യങ്ങൾക്ക് അനുസരിച്ച് മാത്രമാണ് നടക്കുന്നത്. പഞ്ചായത്ത് അംഗങ്ങൾക്ക് മാസ ശമ്പളം എന്ന പേരില്‍ പണം നല്‍കി വിലയ്ക്ക് എടുത്തിരിക്കുകയാണെന്നും കെവി ജേക്കബ് ആരോപിക്കുന്നു. ഈ സാഹചര്യങ്ങൾ നിലനില്‍ക്കെ ട്വൻടി 20 നിയമസഭാ തെരഞ്ഞെടുപ്പിന് ഇറങ്ങുമ്പോൾ അത് കേരള രാഷ്ട്രീയത്തില്‍ എത്രമാത്രം ചലനമുണ്ടാക്കുമെന്ന് കാത്തിരുന്ന് കാണാം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.