ETV Bharat / state

കരട് നിയമത്തിനെതിരെ എതിർപ്പറിയിച്ചത് 593 പേര്‍ മാത്രമെന്ന വാദം തെറ്റെന്ന് ലക്ഷദ്വീപ് നിവാസികള്‍

ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് പ്രദേശവാസികള്‍.

ലക്ഷദ്വീപിലെ ടൗണ്‍ പ്ലാനിങ് റെഗുലേഷൻ  Town Planning Regulation Lakshadweep  ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം  alleged misleading high court  kerala high court  lakshadweep issue  കരട് റെഗുേലഷൻ  പ്രഫുൽ ഖോഡ പട്ടേൽ  praful khoda patel  ലക്ഷദ്വീപ് സ്വദേശികൾ  lakshadweep natives  amit shah on lakshadweep issue
ലക്ഷദ്വീപിലെ ടൗണ്‍ പ്ലാനിങ് റെഗുലേഷൻ; ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം
author img

By

Published : Jun 2, 2021, 7:16 PM IST

Updated : Jun 2, 2021, 7:34 PM IST

എറണാകുളം : ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിങ് റഗുലേഷനുമായി ബന്ധപ്പെട്ട ഹർജിയിൽ ഇവിടുത്തെ ഭരണകൂടം ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ദ്വീപ് നിവാസികൾ. കരട് നിയമത്തിനെതിരെ എതിർപ്പ് അറിയിച്ചത് 593 പേര്‍ മാത്രമാണെന്ന വാദം തെറ്റാണെന് പ്രദേശവാസികള്‍ പറയുന്നു. കരട് റഗുലേഷൻ സംബന്ധിച്ച അഭിപ്രായങ്ങൾ അറിയിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ഹർജിയിലാണ് ദ്വീപ് ഭരണകൂടം തെറ്റായ വിവരങ്ങൾ കോടതിയിൽ നൽകിയത്. നിലവിലെ കൊവിഡ് സാഹചര്യത്തിൽ പോലും 10,000ൽ അധികം പേർ പുതിയ കരടിനെതിരെ എതിർപ്പ് അറിയിച്ചിരുന്നു. എല്ലാ ദ്വീപിൽ നിന്നും എതിർപ്പറിയിച്ചെന്ന് ലക്ഷദ്വീപ് സ്വദേശികൾ വ്യക്തമാക്കുന്നു.

ലക്ഷദ്വീപിലെ ടൗണ്‍ പ്ലാനിങ് റെഗുലേഷൻ; ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപണം

Read More:ലക്ഷദ്വീപ് പ്രതിസന്ധി പരിഹരിക്കുമെന്ന് അമിത് ഷാ ഉറപ്പ്‌ നൽകിയതായി എ.പി അബ്‌ദുള്ളക്കുട്ടി

പിടിമുറുക്കി ഭരണകൂടം

പൊതുജനാഭിപ്രായം ഇ-മെയിൽ, തപാൽ വഴി അറിയിക്കാൻ ഏപ്രിൽ 28 മുതൽ മേയ് 19 വരെയാണ് സമയം നൽകിയത്. പഞ്ചായത്തിന്‍റെ അവകാശങ്ങളിലും പിടിമുറുക്കി ഭരണകൂടം പുതിയ ഉത്തരവിറക്കിയിട്ടുണ്ട് . അഞ്ച് വകുപ്പുകൾ പഞ്ചായത്തിൽ നിന്നും എടുത്തുമാറ്റുന്നതിനുള്ള നിയമ നിർമാണം നടത്താനിരിക്കെയാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ അധികാരങ്ങൾ ലക്ഷദ്വീപ് ജില്ല പഞ്ചായത്തിൽ നിന്നും എടുത്തുമാറ്റി പുതിയ ഉത്തരവിറക്കിയത്. ജീവനക്കാരുടെ സ്ഥലമാറ്റം അടക്കമുള്ള കാര്യങ്ങൾ ഇനി ഭരണകൂടത്തിൻ്റെ നിയന്ത്രണത്തിലാക്കാനുള്ള ഉത്തരവിറക്കിയത് മെയ് 30നാണ്.

Read More:ലക്ഷദ്വീപിലെ ടൗണ്‍ പ്ലാനിങ് റെഗുലേഷൻ; ഹർജിക്കാരന് മാത്രം അഭിപ്രായം അറിയിക്കാൻ സമയം അനുവദിച്ച് ഹൈക്കോടതി

പരിഷ്‌കാരങ്ങൾ അതേപടി നടപ്പാക്കില്ലെന്ന്‌ അമിത്‌ ഷാ

നേരത്തെ റഗുലേഷനുമായി ബന്ധപ്പെട്ട കരടിൽ അഭിപ്രായം അറിയിക്കാൻ പൊതുജനങ്ങൾക്ക് കൂടുതൽ സമയം അനുവദിക്കണമെന്ന ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. അതിൽ ഹർജിക്കാരന് മാത്രം അഭിപ്രായം അറിയിക്കാനാണ് കോടതി സമയം അനുവദിച്ചത്. കരട് തയ്യാറാക്കുകയാണ് ചെയ്‌തെന്നും അപാകതയുണ്ടെന്ന് പരാതി വന്നാല്‍ പിന്നീട് നിയമപരമായി ചോദ്യം ചെയ്യാന്‍ അവസരമുണ്ടെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റര്‍ ജനറല്‍ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്‍റെ പുതിയ പരിഷ്‌കാരങ്ങൾക്കെതിരെ രാജ്യത്താകമാനം പ്രതിഷേധം ഉയർന്നിട്ടുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ക്കെതിരെ കേരള നിയമസഭ ഐകകണ്‌ഠേന പ്രമേയം പാസാക്കിയിരുന്നു. അതേസമയം അഡ്‌മിനിസ്‌ട്രേറ്റർ ഇറക്കിയ ഉത്തരവ്‌ അതേപടി നടപ്പാക്കില്ലെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ പറഞ്ഞതായി ബിജെപി ദേശീയ ഉപാധ്യക്ഷൻ അബ്‌ദുള്ളക്കുട്ടി അറിയിച്ചിട്ടുണ്ട്.

Last Updated : Jun 2, 2021, 7:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.