ETV Bharat / state

'കൊച്ചി കോര്‍പറേഷന്‍ ബനാന റിപ്പബ്ലിക്ക്, അതിന്‍റെ തലവനാണ് മേയര്‍ അനില്‍കുമാര്‍': ടോണി ചമ്മണി - kerala news updates

ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി കോർപറേഷനെതിരെ ആരോപണവുമായി മുന്‍ മേയര്‍ ടോണി ചമ്മണി. ടെക്നോ ഗ്രൂപ്പ് ടെക്നോസറ്റാറായി മാറിയെന്ന് ആരോപണം. സിപിഎം നേതാക്കളാണ് കോർപറേഷൻ ഭരിക്കുന്നതെന്ന് കുറ്റപ്പെടുത്തല്‍.

കോര്‍പറേഷന്‍ ഭരണ സമിതി ബനാന റിപ്പബ്ലിക്കാണ്  കൊച്ചി കോര്‍പറേഷന്‍  ടോണി ചമ്മണി  ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീപിടിത്തം  മാലിന്യ പ്ലാൻ്റിലെ തീപിടിത്തം  കൊച്ചി കോർപറേഷന്‍  എറണാകുളം വാര്‍ത്തകള്‍  എറണാകുളം ജില്ല വാര്‍ത്തകള്‍  പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
കൊച്ചി കോര്‍പറേഷനെ വിമര്‍ശിച്ച് ടോണി ചമ്മണി
author img

By

Published : Mar 9, 2023, 10:44 PM IST

കൊച്ചി കോര്‍പറേഷനെ വിമര്‍ശിച്ച് ടോണി ചമ്മണി

എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീപിടിത്തത്തിൽ കൊച്ചി കോർപറേഷനെതിരെ വീണ്ടും ആരോപണവുമായി മുൻ മേയർ ടോണി ചമ്മണി. പ്രതിദിനം 250 ടൺ ജൈവ മാലിന്യ സംസ്‌കരിക്കുന്നതിന് 2021ൽ ടെണ്ടർ നൽകിയ കമ്പനിയ്ക്ക് യോഗ്യതയില്ലെന്ന് ആരോപണം. മേയറെ നോക്കു കുത്തിയാക്കി സിപിഎം നേതാക്കളാണ് കോർപറേഷൻ ഭരിക്കുന്നതെന്നും ടോണി ചമ്മണി ആരോപിച്ചു.

ആരോപണങ്ങൾ ഇങ്ങനെ: സ്റ്റാർ എന്ന കമ്പനിയാണ് ടെണ്ടറിൽ പങ്കെടുത്തത്. ഈ കമ്പനി ടെണ്ടിന് ശേഷം ടെക്നോ ഗ്രൂപ്പുമായി കരാറുണ്ടാക്കി ടെക്നോസറ്റാറായി മാറിയെന്നും ഇവർക്കാണ് കരാർ നൽകിയതെന്നും ടോണി ചമ്മിണി ആരോപിച്ചു. ടെണ്ടറിനെതിരെ ഭരണ പക്ഷ അംഗങ്ങൾ തന്നെ വിയോജിച്ചിരുന്നു. ഡെപ്യൂട്ടി മേയറും സി.പി.ഐ കൗൺസിലർമാരും വിയോജിപ്പ് അറിയിച്ചിരുന്നു. സിപിഎം നേതാക്കളുമായി ബന്ധമുള്ളമുള്ളവർക്കാണ് കരാർ നൽകിയത്.

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ ജൈവ മാലിന്യ സംസ്‌കരണ കരാർ ലേലത്തിൽ പങ്കെടുത്ത സ്റ്റാർ കമ്പനിയ്‌ക്ക് പ്രതി ദിനം 250 ടൺ മാലിന്യം സംസ്‌കരിച്ച് പരിചയമുണ്ടെന്ന് തെളിയിക്കുന്നതിന് ഹാജരാക്കിയത് മലപ്പുറം, ഒറപ്പാലം നഗരസഭകളുടെ സർട്ടിഫിക്കറ്റുകളാണ്. ഇരു നഗരസഭകളിലും സംസ്‌കരിക്കാൻ ഇത്രയും മാലിന്യമുണ്ടാകില്ലെന്ന് എല്ലാവർക്കും മനസിലാക്കാൻ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അഭിഭാഷകനായ ഒരാൾ കൊച്ചി മേയറായിരിക്കുമ്പോൾ കരാർ നിബന്ധനകളുടെ നഗ്നമായ ലംഘനമുണ്ടായി. മറ്റ് ചില കരാറുകളിലെ അഴിമതി ബ്രഹ്മപുരത്തെ പ്രശ്‌നം പരിഹരിച്ച് കഴിഞ്ഞാൽ പുറത്ത് വിടാമെന്നും അദ്ദേഹം പറഞ്ഞു. ബയോമൈനിങ് പദ്ധതി കരാറിലെ അപാകതകൾ ചൂണ്ടിക്കാണിച്ചിരുന്നു. മേയറോട് വ്യക്തിപരമായി അറിയിക്കുകയും സെക്രട്ടറിക്ക് കത്ത് നൽകുകയും ചെയ്‌തു. എന്നാല്‍ അദ്ദേഹം അത് പുച്ഛിച്ചു തള്ളി.

പാർട്ടി നേതാക്കന്മാർക്ക് കരാർ ലഭിക്കുന്നതിന് വേണ്ടി എല്ല വഴിവിട്ട കാര്യങ്ങൾക്കും കൂട്ടുനിൽക്കുകയായിരുന്നു. മേയർക്കും സെക്രട്ടറിക്കുമെതിരെ ക്രിമിനൽ കേസ് നൽകിയാല്‍ അവരെ അറസ്റ്റ് ചെയ്യേണ്ടി വരുന്ന സാഹചര്യമുണ്ടാകും. ഒന്നും രണ്ടും പ്രതികൾ ഇവർ രണ്ട് പേരുമാണ്. ജൈവ മാലിന്യ സംസ്‌കരണ കരാർ ലഭിച്ച കമ്പനി പ്ലാന്‍റിന് അകത്തെ വഴികളിൽ പോലും മാലിന്യം നിക്ഷേപിച്ചു. ഇത് തീപിടിച്ച ഭാഗത്തേക്ക് അഗ്നിരക്ഷ സേനയുടെ എൻജിനുകൾക്ക് കയറാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കി.

തീപിടിത്തത്തിന്‍റെ വ്യാപ്‌തി കൂട്ടാൻ കരാർ കമ്പനിയുടെ നടപടികൾ കാരണമായി. ബ്രഹ്മപുരത്തെ തീപിടത്തവുമായി ബന്ധപ്പെട്ട പ്രതിസന്ധി ഒഴിയുന്നത് വരെ താൻ ഇനി ആരോപണങ്ങൾ ഉന്നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തീപിടിത്തത്തിലേക്ക് നയിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് സോണ്ട കമ്പനിക്ക് കരാർ നൽകിയതിലും സ്റ്റാർ കമ്പനിക്ക് കരാർ നൽകിയതിലുമുള്ള അഴിമതി ജനങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ മേയറായ പത്ത് വർഷക്കാലം മേയറുടെ ഓഫിസുമായി ബന്ധപ്പെട്ട് ഒരഴിമതിയും നടന്നിട്ടില്ലന്ന് തനിക്ക് ഉറപ്പിച്ച് പറയാൻ കഴിയുമെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും ടോണി ചമ്മണി പറഞ്ഞു. ജൈവ മാലിന്യ സംസ്‌കരണത്തിന് കരാർ നൽകുന്നതിനുള്ള ടെണ്ടർ നടപടികൾ ആരംഭിച്ചത് നിലവിലുളള കരാർ അവസാനിക്കാൻ പത്ത് ദിവസം മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു. ഫെബ്രുവരി 20ന് ടെൻണ്ടറിനായുള്ള അപേക്ഷ ക്ഷണിച്ചുവെങ്കിലും ഇതുമായി ബന്ധപ്പെട്ട ഫയൽ മേയറുടെ ഓഫിസിൽ പിടിച്ചു വയ്ക്കു‌കയായിരുന്നു.

ഈ സമയത്താണ് സ്റ്റാർ കമ്പനി കരാർ നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് കോർപറേഷനെ സമീപിച്ചത്. തീപിടിത്തമുണ്ടായിരുന്നിലെങ്കിൽ നിയമ വിരുദ്ധമായി സ്റ്റാർ കമ്പനിക്ക് തന്നെ കരാർ നൽകുമായിരുന്നു. കൊച്ചി കോർപറേഷൻ ഭരണ സമിതി ബനാന റിപ്പബ്ലിക്ക് ആണെന്നും അതിന്‍റെ തലവനാണ് മേയർ അനിൽ കുമാറെന്നും ടോണി ചമ്മണി പരിഹസിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.