ETV Bharat / state

മെഡിക്കൽ കോളജ് ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം; ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി - ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

രാത്രി 9.30ന് ശേഷം ഹോസ്റ്റലിൽ നിന്നും കാമ്പസിനുള്ളിലേക്ക് പോകാൻ വാർഡന്‍റെയോ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്‍റ് തലവന്‍റെയോ അനുമതി മതിയാകും. മറ്റ് ആവശ്യങ്ങൾക്ക് 9.30ന് ശേഷം ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങാൻ രക്ഷകർത്താക്കളുടെ അനുമതി വേണം. സമയ നിയന്ത്രണം സംബന്ധിച്ച് സർക്കാർ ഇറക്കിയ പുതിയ മാർഗ നിർദേശങ്ങൾ രേഖപ്പെടുത്തിയാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്

Time restriction in medical college hostels  Time restriction in hostels  HC order in Time restriction in hostels  ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം  ഹൈക്കോടതി  മെഡിക്കൽ കോളജ്  മെഡിക്കൽ കോളജ് ഹോസ്റ്റല്‍ വിഷയം  സദാചാര പൊലീസ്  Moral policing  ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  High Court
ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം
author img

By

Published : Dec 22, 2022, 7:29 PM IST

എറണാകുളം: മെഡിക്കൽ കോളജ് ഹോസ്റ്റലുകളിലെ സമയ നിയന്ത്രണവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തീർപ്പാക്കി. ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം സംബന്ധിച്ച് സർക്കാർ ഇറക്കിയ പുതിയ മാർഗ നിർദേശങ്ങൾ രേഖപ്പെടുത്തിയാണ് ഇതുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തീർപ്പാക്കിയത്. രാത്രി 9.30ന് ശേഷം ഹോസ്റ്റലിൽ നിന്നും കാമ്പസിനുള്ളിലേക്ക് പോകാൻ വാർഡന്‍റെയോ ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്‍റ് തലവന്‍റെയോ അനുമതി മതിയാകും.

മറ്റ് ആവശ്യങ്ങൾക്ക് 9.30ന് ശേഷം ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങാൻ രക്ഷകർത്താക്കളുടെ അനുമതി വേണം. വനിത ഹോസ്റ്റലിലെ സമയ നിയന്ത്രണത്തിനെതിരെ ഹർജി നൽകിയ വിദ്യാർഥിനികൾക്ക് പുതിയ ചിന്താഗതിയുടെ പ്രേരണയുണ്ടെന്ന അഭിനന്ദനവും ഉത്തരവിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ രേഖപ്പെടുത്തി. രാത്രി ജീവിതം വിദ്യാർഥികൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനുവേണ്ട സജ്ജീകരണമൊരുക്കാൻ സംസ്ഥാനം പ്രാപ്‌തമായിട്ടില്ലെന്നും കോടതി വിലയിരുത്തി.

ഭരണഘടന പരമായ അവകാശം പൗരന്മാർക്ക് ഉറപ്പു വരുത്തുക എന്നതാണ് കോടതിയുടെ പരിഗണനയെന്നും ഭരണഘടന പരമായ എല്ലാ അവകാശങ്ങളും പെൺകുട്ടികൾക്ക് ഉണ്ടെന്നും ഹർജിയിന്‍മേൽ വാദം നടക്കവെ കോടതി വാക്കാൽ പറഞ്ഞിരുന്നു. ഒരു പക്ഷേ ആൺകുട്ടികളേക്കാൾ അത്തരം അവകാശം പെൺകുട്ടികൾക്ക് കൂടുതൽ ഉണ്ട്.

കൂടാതെ ഹോസ്റ്റലുകൾ ജയിലുകളല്ല, എന്നു കരുതി നിയന്ത്രണം വേണ്ടെന്ന് പറയാനുമാകില്ല. വിവേചനപരമായ നിയന്ത്രണങ്ങൾ പെൺകുട്ടികൾക്ക് മേൽ ചുമത്താനാകില്ലെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. പെൺകുട്ടികൾ ഉള്ളിടത്തുമാത്രമാണ് സദാചാര പൊലീസ് ഉണ്ടാകുന്നതെന്ന പരാമർശവും കോടതിയുടെ ഭാഗത്തു നിന്നുമുണ്ടായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.