ETV Bharat / state

'പൂരാഘോഷം അവിവേകമാകും'; മാറ്റിവയ്ക്കണമെന്ന് സാംസ്കാരിക പ്രവർത്തകർ

നിയന്ത്രണങ്ങളോ, സാമൂഹ്യഅകലമോ പാലിച്ചുകൊണ്ടുള്ള പൂരം പ്രായോഗികമല്ല, മഹാമാരിക്കാലത്ത് പൂരം മാറ്റിവയ്ക്കുകയെന്ന വിവേകം പ്രകടിപ്പിക്കണമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍.

Thrissur Pooram should be postponed  Cultural activists issue statement  covid  kerala covid spread  തൃശൂര്‍ പൂരം മാറ്റി വയ്ക്കണം  പ്രസ്താവനയിറക്കി സാംസ്കാരിക പ്രവർത്തകർ
തൃശൂര്‍ പൂരം മാറ്റി വയ്ക്കണം: പ്രസ്താവനയിറക്കി സാംസ്കാരിക പ്രവർത്തകർ
author img

By

Published : Apr 18, 2021, 7:52 PM IST

എറണാകുളം: കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ തൃശൂർ പൂരം മാറ്റിവയ്ക്കണമെന്ന് സാംസ്കാരിക പ്രവർത്തകർ. കെജി ശങ്കരപ്പിള്ള, വൈശാഖൻ, കല്പറ്റ നാരായണൻ, കെ വേണു എന്നിവരടക്കമുള്ള സാംസ്കാരിക പ്രവർത്തകരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രസ്താവന ഇറക്കിയത്. തൃശൂർ ജില്ലയിൽ മാത്രം പ്രതിദിന കൊവിഡ് കേസുകള്‍ ആയിരം കടക്കുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലെത്തി നിൽക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പൂരാഘോഷം അവിവേകമായിരിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. മുപ്പതിലധികം സാംസ്കാരിക പ്രവർത്തകരാണ് പൂരം മാറ്റിവയ്ക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടത്.

Also Read: അവിടെ കുംഭമേള, ഇവിടെ തൃശൂർ പൂരം: വിമർശനവുമായി ഡോ ബിജു

പലയിടത്തുനിന്നും വന്ന് ഒത്തുകൂടുന്ന ജനങ്ങളാണ് പൂരത്തെ പൂർണമാക്കുന്നത്. എന്നാൽ ഇന്ന് അത്തരം ഒത്തുകൂടൽ ജനവിരുദ്ധമാകുന്ന മഹാമാരിയുടെ സമയത്താണ് നാം ജീവിക്കുന്നത്. കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഭാവിയിൽ ഓക്‌സിജനും മരുന്നുകൾക്കുപോലും ക്ഷാമം നേരിടാം. നിയന്ത്രണങ്ങളോ, സാമൂഹ്യഅകലമോ പാലിച്ചുകൊണ്ടുള്ള പൂരം പ്രായോഗികമല്ലെന്ന് വ്യക്തമാണെന്നും സംയുക്ത പ്രസ്താവനയില്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു.

Also Read: പൂരം പ്രവേശന പാസ് തിങ്കളാഴ്ച മുതൽ : പ്രതിഷേധവുമായി ദേവസ്വങ്ങൾ

വലിയ പ്രതിസന്ധികൾ നേരിട്ട ക്ഷാമകാലത്തും യുദ്ധകാലത്തുമെല്ലാം പൂരം പരിമിതപ്പെടുത്തിയ ചരിത്രമുണ്ട്. ഈ മഹാമാരിക്കാലത്ത് പൂരം മാറ്റിവയ്ക്കുകയെന്ന വിവേകപൂര്‍ണവും സാമൂഹിക ഉത്തരവാദിത്വവുമുള്ള തിരുമാനമെടുക്കണമെന്ന് നടത്തിപ്പുകാരോടും സർക്കാരിനോടും അഭ്യർത്ഥിക്കുന്നുവെന്നും സാംസ്കാരിക പ്രവർത്തകർ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.