എറണാകുളം: തൃക്കാക്കാരയില്‍ മിനി ടൂറിസം ഹബ് സ്ഥാപിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. തൃക്കാക്കാര നഗരസഭയുടെ കീഴിൽ ഇടച്ചിറ പാലം മുതൽ കടബ്രയാർ വരെയുള്ള ദൂര പരിധിയിൽ ബോട്ടിങ്, ട്രക്കിങ് എന്നിവ ഉൾപെടുത്തികൊണ്ടുള്ള പദ്ധതിയാണ് ലക്ഷ്യം വച്ചിട്ടുള്ളത്. കൂടാതെ സഞ്ചാരികൾക്ക് നടന്നു പോകുവാൻ തൂക്കു പാലവും പദ്ധതിയിൽ വിഭാവനം ചെയ്യുന്നുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി നഗരസഭ ചെയർപേഴ്‌സണും അധികൃതരും പ്രദേശം സന്ദർശിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി. സഞ്ചാരികൾക്ക് മികച്ച രീതിയിൽ കാഴ്ച്ച വിസ്‌മയം ഒരുക്കുന്ന പദ്ധതിയാണ് നടപ്പിലാക്കാൻ പോകുന്നത് എന്ന് നഗരസഭ അധികൃതർ അറിയിച്ചു.
തൃക്കാക്കാരയിൽ മിനി ടൂറിസം ഹബ് - kerala tourism
നഗരസഭയുടെ കീഴിൽ ഇടച്ചിറ പാലം മുതൽ കടബ്രയാർ വരെയുള്ള ദൂര പരിധിയിൽ ബോട്ടിങ്, ട്രക്കിങ് എന്നിവ ഉൾപെടുത്തികൊണ്ടുള്ള പദ്ധതിയാണ് ലക്ഷ്യം വച്ചിട്ടുള്ളത്.