ETV Bharat / state

കൊച്ചിയിൽ ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി മൂന്ന് പേർ അറസ്റ്റില്‍ - Kochi drug

എറണാകുളത്ത് വിവിധ ഭാഗങ്ങളിൽ നടത്തിയ രഹസ്യ പരിശോധനയിലാണ് ഒരു യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായത്

കൊച്ചിയിൽ ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി മൂന്ന് പേർ അറസ്‌റ്റിൽ  കൊച്ചി  കൊച്ചി മയക്കുമരുന്ന്  കൊച്ചി മയക്കുമരുന്ന് അറസ്‌റ്റ്  Three arrested in Kochi with drugs  Three arrested in Kochi  Kochi  Kochi drug  kochi drug arrest
കൊച്ചിയിൽ ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി മൂന്ന് പേർ അറസ്‌റ്റിൽ
author img

By

Published : Jan 31, 2021, 11:44 AM IST

എറണാകുളം: കൊച്ചിയിൽ ലക്ഷങ്ങളുടെ മയക്കുമരുന്നുകളുമായി മൂന്ന് പേർ അറസ്റ്റിലായി. ഡാൻസാഫും സെൻട്രൽ പൊലീസും ചേർന്ന് എറണാകുളത്ത് വിവിധ ഭാഗങ്ങളിൽ നടത്തിയ രഹസ്യ പരിശോധനയിലാണ് ഒരു യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായത്. കാസർകോട് വടക്കേപ്പുറം പടന്ന നഫീസത്ത് വില്ലയിൽ സമീർ വി.കെ(35), കോതമംഗലം നെല്ലിമറ്റം മുളമ്പായിൽ വീട്ടിൽ അജ്‌മൽ റസാഖ് (32), വൈപ്പിൻ ഞാറക്കൽ പെരുമ്പിള്ളി ചേലാട്ട് വീട്ടിൽ ആര്യ ചേലാട്ട് (23) എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്നും 46 ഗ്രാം സിന്തറ്റിക് ഡ്രഗ്‌സായ എംഡിഎംഎ, 1.280 കിലോഗ്രാം ഹാഷിഷ് ഓയിൽ, 340 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. കാസർകോടുകാരനായ സമീർ വർഷങ്ങളായി മലേഷ്യയിൽ ജോലി ചെയ്തതിന് ശേഷം നാട്ടിൽ തിരിച്ചെത്തി കൊച്ചിയിൽ ഹോട്ടൽ, സ്റ്റേഷനറി കടകൾ എന്നിവ നടത്തുന്നയാളാണ്. ഇതിന്‍റെ മറവിലാണ് ബെംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നും കൊണ്ടു വരുന്ന ലഹരിമരുന്നുകൾ ഇയാൾ വിറ്റഴിക്കുന്നത്. ഒരുഗ്രാം എംഡിഎംഎയ്‌ക്ക് അയ്യായിരം മുതൽ ആറായിരം രൂപയും ഹാഷിഷ് ഓയിൽ മൂന്ന് മില്ലിഗ്രാമിന് ആയിരം മുതൽ രണ്ടായിരം രൂപ വരെയും എന്ന രീതിയിലാണ് ഇവർ വിൽപന നടത്തുന്നത്.

സഹായത്തിനായി വലിയൊരു സൗഹൃദവലയവും ഇയാൾക്കുണ്ട്. ക്വട്ടേഷൻ സംഘങ്ങളിലെ ആളുകളും രക്ഷയ്‌ക്കായി കൂടെയുണ്ടെന്നും ഇവരിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.