ETV Bharat / state

പള്ളിയിൽ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് തോമസ് പോൾ റമ്പാൻ - Thomas Paul Ramban latest news

28ന് രാവിലെ ഒമ്പത് മണിക്ക് മലങ്കര മെത്രാപ്പോലീത്തമാര്‍ക്കൊപ്പം എത്തുമ്പോള്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് സംരക്ഷണം വേണമെന്നാണ് കത്തിലെ ആവശ്യം

മാർ തോമ ചെറിയ പള്ളിയിൽ പ്രവേശിക്കാന്‍ സംരക്ഷണം ആവശ്യപ്പെട്ട് ഡിജിപിക്കും കലക്ടര്‍ക്കും കത്ത് നല്‍കി തോമസ് പോൾ റമ്പാൻ
author img

By

Published : Oct 26, 2019, 1:01 PM IST

Updated : Oct 26, 2019, 3:12 PM IST

എറണാകുളം: കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ പ്രവേശിക്കാന്‍ തനിക്കും വിശ്വാസികള്‍ക്കും സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് തോമസ് പോള്‍ റമ്പാന്‍ ഡിജിപിക്കും എറണാകുളം ജില്ലാകലക്ടര്‍ക്കും കത്ത് നല്‍കി. 28ന് രാവിലെ ഒമ്പത് മണിക്ക് മലങ്കര മെത്രാപ്പൊലീത്തമാര്‍ക്കൊപ്പം കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയിലെത്തുമ്പോള്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് സംരക്ഷണം വേണമെന്നാണ് കത്തിലെ ആവശ്യം. ഇത്തവണ പള്ളിയിൽ പ്രവേശിക്കാൻ സാധിക്കുമെന്നും കോടതി വിധി നടപ്പാകുമെന്നാണ് വിശ്വസിക്കുന്നതെന്നും തോമസ് പോൾ റമ്പാൻ ഇടിവി ഭാരതിനോട് പറഞ്ഞു.

പള്ളിയിൽ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് തോമസ് പോൾ റമ്പാൻ

പള്ളിയിൽ പ്രവേശിക്കാൻ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിന്‍റെ സംരക്ഷണമാവശ്യപ്പെട്ട് മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽ ഓർത്ത്ഡോക്‌സ് വിഭാഗമായ റമ്പാൻ കേസ് നല്‍കിയിരുന്നു.തുടർന്ന് കോടതിയില്‍ നിന്ന് അനുകൂല ഉത്തരവും ലഭിച്ചിരുന്നു. എന്നാൽ നാല് പ്രാവശ്യം പള്ളിയിൽ പ്രവേശിക്കാൻ എത്തിയ റമ്പാന്‍ യാക്കോബായ വിഭാഗത്തിന്‍റെ പ്രതിഷേധത്തെ തുടർന്ന് മടങ്ങിപോവുകയായിരുന്നു. റമ്പാനെ യാക്കോബായ വിഭാഗം ആക്രമിച്ചെന്ന പരാതിയിലും റമ്പാനും സംഘവും യാക്കോബായ വിഭാഗത്തിനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയിലും കോതമംഗലം പൊലീസ് കേസ് എടുത്തിട്ടുണ്ട്.

Intro:Body:special news

കോതമംഗലം:

മാർ തോമ ചെറിയ പള്ളിയിൽ ആരാധന നടത്താൻ തന്നെയും വിശ്വാസികളെയും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് പോൾ റമ്പാൻ ഡി. ജി. പി ക്കും എറണാകുളം ജില്ലാ കളക്ടർക്കും
കത്ത് നൽകി. തിങ്കളാഴ്ച രാവിലെ 9 മണിക്ക് സഭയിലെ മെത്രാപ്പോലീത്തമാരടക്കം എത്തുമ്പോൾ പോലീസ് സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിട്ടുള്ളത്.

പള്ളിയിൽ പ്രവേശിക്കാൻ
സെൻട്രൽ റിസർവ് പോലീസ്
ഫോഴ്‌സിന്റെ സംരക്ഷണമാവശ്യപ്പെട്ട് മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽ അഡ്വക്കേറ്റ് തോമസ് അധികാരം മുഖേന ഓർത്തഡോക്‌സ് പക്ഷക്കാരനായ റമ്പാൻ കേസ് കൊടുത്തിരുന്നു.

സംസ്ഥാന പോലീസ് റമ്പാന് സംരക്ഷണം നൽകാൻ കഴിയണമെന്ന നിർദ്ദേശം കോടതി ഡി. ജി. പി ക്ക് നൽകിയതായി തോമസ് പോൾ റമ്പാൻ അറിയിച്ചു.

ചെറിയ പള്ളി വികാരിയായി തോമസ് പോൾ റമ്പാനെ അനുവദിച്ചു കൊണ്ടും പോലീസ് സംരക്ഷണം നൽകണമെന്ന നിർദേശവും കോടതി നൽകിയിരുന്നു.
എന്നാൽ നാല് പ്രാവശ്യം പള്ളിയിൽ പ്രവേശിക്കാൻ എത്തിയ റമ്പാനെ
യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടർന്ന് മടങ്ങേണ്ടി വന്നു.

റമ്പാനെ യാക്കോബായ വിഭാഗംആക്രമിച്ചതായ പരാതിയിലും, റമ്പാനും സംഘവും യാക്കോബായ വിഭാഗത്തിനെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയിലും കോതമംഗലം പോലീസ് എടുത്ത കേസ് നിലവിലുണ്ട്.
ഇത്തവണ പള്ളിയിൽ പ്രവേശിക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും കോടതി വിധി നടപ്പാകുമെന്നും തോമസ് പോൾ റമ്പാൻ പറഞ്ഞു.

ടെലി ബൈറ്റ് -തോമസ് പോൾ റമ്പാൻ (ഓർത്തഡോക്സ് - വിഭാഗം)
Conclusion:kothamangalam
Last Updated : Oct 26, 2019, 3:12 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.