ETV Bharat / state

ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസ്; പ്രതി ബാബുക്കുട്ടനുമായി പൊലീസ് തെളിവെടുപ്പ് നടത്തി - Case of assault on a women on a train

യുവതിയെ ആക്രമിച്ച കേസിലെ പ്രതി ബാബുകുട്ടനെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഫോറൻസിക് വിദഗ്‌ധരും തെളിവെടുപ്പിന് എത്തിയിരുന്നു.

ഗുരുവായൂർ പുനലൂർ പാസഞ്ചർ  ബാബുകുട്ടൻ  തിരുവനന്തപുരം സെൻട്രൽ റെയിൽ വേ സ്റ്റേഷൻ  ഫോറൻസിക് വിദഗ്ധർ  Case of assault on a women on a train  The police took evidence from accused Babukuttan
ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസ്; പ്രതി ബാബുക്കുട്ടനുമായി പൊലീസ് തെളിവെടുപ്പ് നടത്തി
author img

By

Published : May 8, 2021, 6:38 PM IST

എറണാകുളം: ഗുരുവായൂർ പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതി ബാബുക്കുട്ടനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയാണ് നൂറനാട് സ്വദേശി ബാബുകുട്ടനുമായി പൊലീസ് തെളിവെടുപ്പ് നടത്തിയത്.

Read more: ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതി പിടിയില്‍

സംഭവം നടന്ന ട്രെയിൻ തിരുവനന്തപുരം സ്റ്റേഷനിൽ ആയതിനാൽ ആണ് പ്രതിയെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഫോറൻസിക് വിദഗ്‌ധരും തെളിവെടുപ്പിന് എത്തിയിരുന്നു. യുവതിയിൽ നിന്ന് പ്രതി കവർന്ന ആഭരണങ്ങൾ നാല് ദിവസത്തിനുള്ളിൽ കണ്ടെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഏപ്രിൽ 28നാണ് കാഞ്ഞിരമറ്റത്ത് വെച്ച് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത്. മെയ് നാലിന് പ്രതി ബാബുകുട്ടനെ പത്തനംതിട്ട ചിറ്റാർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.