ETV Bharat / state

അവിശ്വാസത്തിന്‍റെ കര തൊടാതെ തൃക്കാക്കര: ജനാധിപത്യ വിരുദ്ധമെന്ന് പ്രതിപക്ഷം - Thrikkakkara Municipal chairperson Ajitha Thankappan

കൊവിഡ് പോസിറ്റീവായ അംഗത്തെ പിപിഇ കിറ്റ് ധരിച്ച് എത്തിച്ചിട്ടും കോറം തികയാത്തതിനാല്‍ തൃക്കാക്കര നഗരസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായില്ല. വിജയം ആത്മവിശ്വാസം പകരുന്നതാണെന്ന് നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ പ്രതികരിച്ചു.

No-confidence motion could not be moved in Thrikkakara municipality as the quorum was not met
അവിശ്വാസത്തിന്‍റെ കര തൊടാതെ തൃക്കാക്കര: ജനാധിപത്യ വിരുദ്ധമെന്ന് പ്രതിപക്ഷം
author img

By

Published : Sep 23, 2021, 12:43 PM IST

Updated : Sep 23, 2021, 2:42 PM IST

കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ഇടതുമുന്നണിയുടെ അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു. നഗരസഭാധ്യക്ഷ അജിത തങ്കപ്പനെതിരെ പ്രതിപക്ഷത്തിന് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായില്ല. 43 അംഗ കൗൺസിലിലെ 25 അംഗങ്ങൾ കൗൺസിലിൽ യോഗം ബഹിഷ്ക്കരിച്ചു.

ഇതേ തുടർന്ന് കൗൺസിൽ യോഗം കോറം തികയാതെ പിരിയുകയായിരുന്നു. യു.ഡി.എഫിന്‍റെ 21 അംഗങ്ങളും അവരെ പിന്തുണയ്ക്കുന്ന നാല് സ്വതന്ത്രരുമാണ് കൗൺസിൽ യോഗം ബഹിഷ്ക്കരിച്ചത്. ഇടതുമുന്നണിയുടെ പതിനേഴ് അംഗങ്ങളും പിന്തുണയ്ക്കുന്ന ഒരു സ്വതന്ത്ര അംഗവുമാണ് കൗൺസിൽ ഹാളിലെത്തിയത്. കൊവിഡ് പോസിറ്റീവായ ഒരു പ്രതിപക്ഷ അംഗമെത്തിയത് പി.പി.ഇ കിറ്റ് ധരിച്ചായിരുന്നു.

സന്തോഷം, ആത്മവിശ്വാസം.. വികസനവുമായി മുന്നോട്ടെന്ന് അജിത തങ്കപ്പൻ

വിജയം ആത്മവിശ്വാസം പകരുന്നതാണെന്ന് നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ പ്രതികരിച്ചു. പ്രതിപക്ഷ ആരോപണങ്ങളെല്ലാം പരാജയപ്പെട്ടിരിക്കുകയാണ്. നഗരസഭയുടെ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി. ഭരണം നിലനിർത്താൻ സഹായിച്ച നാല് സ്വതന്ത്ര അംഗങ്ങളോട് താൻ കടപ്പെട്ടിരിക്കുമെന്നും അജിത തങ്കപ്പൻ പറഞ്ഞു.

അവിശ്വാസത്തിന്‍റെ കര തൊടാതെ തൃക്കാക്കര: ജനാധിപത്യ വിരുദ്ധമെന്ന് പ്രതിപക്ഷം

അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷ നീക്കം പരാജയപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിച്ച് ഭരണപക്ഷ കൗൺസിലർമാർ ആഹ്ലാദ പ്രകടനം നടത്തി. നഗരസഭ അധ്യക്ഷ അജിത തങ്കപ്പനെ ചുമലിലേറ്റിയാണ് യു.ഡി.എഫ് പ്രവർത്തകർ നഗരസഭ കാര്യാലയത്തിലെത്തിച്ചത്.

ജനാധിപത്യ വിരുദ്ധമെന്ന് പ്രതിപക്ഷം

ഭരണപക്ഷത്തിന്‍റെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് പ്രതിപക്ഷത്തിന് പിന്തുണ നൽകിയ സ്വതന്ത്ര അംഗം പി.സി. മനൂപ് പറഞ്ഞു. അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്നത് ഭരണ പക്ഷം ഭയപ്പെട്ടതിനാലാണ് കൗൺസിൽ യോഗം ബഹിഷ്ക്കരിച്ചത്. താൻ ഉൾപ്പടെയുള്ള സ്വതന്ത്ര അംഗങ്ങൾക്ക് കൂടെ നിൽക്കാർ നിരവധി വാഗ്ദാനങ്ങളാണ് യു.ഡി.എഫ് നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും പി.സി. മനൂപ് പറഞ്ഞു.

ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് പണം നൽകിയെന്ന ആരോപണത്തെ തുടർന്നാണ് നഗരസഭ അധ്യക്ഷക്കെതിരെ എല്‍ഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. 43 അംഗങ്ങളുള്ള തൃക്കാക്കര നഗരസഭയില്‍ യുഡിഎഫ് 21, എല്‍ ഡി എഫ് 17, സ്വതന്ത്രര്‍ 5 എന്നിങ്ങനെയാണ് കക്ഷിനില. ഇതില്‍ നാല് സ്വതന്ത്രരുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം നിലനിർത്തുന്നത്.

തന്ത്രപൂർവം ഭരണപക്ഷം

എല്‍ഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ ഡിസിസി, ലീഗ് നേതൃത്വങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് നിര്‍ദേശിച്ച് അംഗങ്ങള്‍ക്ക് വിപ്പ് നല്‍കുകയായിരുന്നു. ഇതോടെയാണ് പ്രതിപക്ഷ തന്ത്രങ്ങൾ പാളിയത്. അതേസമയം നഗരസഭ കൗൺസിലർമാരുടെ പരാതിയിൽ വിജിലൻസ് അന്വേഷണം തുടങ്ങുന്നത് നഗരസഭ അധ്യക്ഷയ്ക്ക് പുതിയ വെല്ലുവിളിയാകും.

Last Updated : Sep 23, 2021, 2:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.