ETV Bharat / state

കതിര്‍മണ്ഡപത്തില്‍ നിന്ന് വോട്ട് ചെയ്യാനെത്തി നവദമ്പതികള്‍ - സമ്മതിദാന അവകാശം

ജീവിതത്തിലെ സന്തോഷകരമായ ദിവസം തന്നെ ജനാധിപത്യത്തിലെ വിലയേറിയ സമ്മതിദാന അവകാശം വിനിയോ​ഗിക്കാനായതിലുള്ള സന്തോഷത്തിലാണ് താനെന്ന് കൃഷ്ണജ മാധ്യമങ്ങളോട് പറഞ്ഞു

The newlyweds came to vote from Kathirmandapam  vote  കതിര്‍മണ്ഡപത്തില്‍ നിന്നും വോട്ട് ചെയ്യാനെത്തി നവദമ്പതികള്‍  കൃഷ്ണജ  സമ്മതിദാന അവകാശം  പോളിംഗ് ബൂത്ത്
കതിര്‍മണ്ഡപത്തില്‍ നിന്നും വോട്ട് ചെയ്യാനെത്തി നവദമ്പതികള്‍
author img

By

Published : Dec 10, 2020, 10:02 PM IST

എറണാകുളം: കതിർമണ്ഡപത്തിൽ നിന്ന് നവവധുവായ കൃഷ്ണജയും വരൻ സന്ദീപും എത്തിയത് പോളിം​ഗ് ബൂത്തിലേയ്ക്കാണ്. പോളിം​ഗ് ദിനമായ വ്യാഴാഴ്ച്ച രാവിലെ 10 മണിയ്ക്ക് വടക്കേമഴുവന്നൂർ ബ്ലാന്തേവർ മഹാവിഷ്ണുക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും താലികെട്ട്. താലികെട്ട് കഴിഞ്ഞ് വീട്ടില്‍ പോകുന്നതിന് പകരം ഇരുവരും ബന്ധുക്കള്‍ക്കൊപ്പം നേരെ പോയത് പോളിംഗ് ബൂത്തിലേക്കാണ്. പോളിം​ഗ് സ്റ്റേഷനായ വടക്കേമഴുവന്നൂർ ​ഗവൺമെന്‍റ് യു പി സ്കൂളിലാണ് കൃഷ്ണജ തന്‍റെ സമ്മതിദാന അവകാശം വിനിയോഗിച്ചത്. മഴുവന്നൂരിലെ പത്ര ഏജന്‍റായ ചവറംകുഴിവീട്ടിൽ ജയരാജന്‍റെയും ശ്രീദേവിയുടെയും മകളാണ് കൃഷ്ണജ. കോഴി‍ക്കോട് ചെറൂപ്പ മാലിപ്പറമ്പത്ത് വീട്ടിൽ മേഹനന്‍റെയും പത്മജയുടെയും മകൻ സന്ദീപാണ് കൃഷ്ണജയെ താലി ചാർത്തിയത്. ജീവീതത്തിലെ സന്തോഷകരമായ ദിവസം തന്നെ ജനാധിപത്യത്തിലെ വിലയേറിയ സമ്മതിദാന അവകാശം വിനിയോ​ഗിക്കാനായതിലുളള സന്തോഷത്തിലാണ് താനെന്ന് കൃഷ്ണജ മാധ്യമങ്ങളോട് പറഞ്ഞു.

കതിര്‍മണ്ഡപത്തില്‍ നിന്നും വോട്ട് ചെയ്യാനെത്തി നവദമ്പതികള്‍

വോട്ട് രേഖപ്പെടുത്തിയതിന് ശേഷം വധൂവരൻമാർ മടങ്ങി. തുടർന്ന് വരനായ സന്ദീപും സ്വന്തം ബൂത്തിലെത്തി വോട്ട് രെഖപ്പെടുത്തി. ഐക്കരനാട് പോളിംഗ് ബൂത്തായ ശ്രീനാരായണ എൻജിനീയറിം​ഗ് കോളജില്‍ ഉമ, ആനന്ദ് എന്നീ ദമ്പതികളും വോട്ട് രേഖപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.