ETV Bharat / state

മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി - എറണാകുളം

ഇബ്രാഹിം കുഞ്ഞിന് ഭരണ ചുമതലയുള്ള ദിന പത്രത്തിന്‍റെ മറവിൽ നോട്ട് നിരോധസമയത്ത് കള്ളപ്പണം വെളുപ്പിച്ചു എന്ന് ആരോപിച്ചും സ്വത്ത് വിവരങ്ങൾ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുമുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്

Enforcement  ഇബ്രാഹിം കുഞ്ഞ്  എറണാകുളം  മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ്
ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ആരോപണങ്ങൾ എൻഫോഴ്സ്മെന്‍റിന് അന്വേഷിക്കാമെന്ന് ഹൈക്കോടതി
author img

By

Published : Aug 17, 2020, 2:08 PM IST

എറണാകുളം: മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള ആരോപണങ്ങളിൽ എൻഫോഴ്‌സ്‌മെന്‍റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. വിജിലൻസ് അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദേശിച്ചു. ഇബ്രാഹിം കുഞ്ഞിന് ഭരണ ചുമതലയുള്ള ദിന പത്രത്തിന്‍റെ മറവിൽ നോട്ട് നിരോധസമയത്ത് കള്ളപ്പണം വെളുപ്പിച്ചു എന്ന് ആരോപിച്ചും സ്വത്ത് വിവരങ്ങൾ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുമുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്.

ഹർജിക്കാരൻ ഉന്നയിച്ചിട്ടുള്ള എല്ലാ ആരോപണങ്ങളും എൻഫോഴ്‌സ്‌മെന്‍റ് അന്വേഷിക്കണം. വിജിലൻസ് എൻഫോഴ്‌സ്‌മെന്‍റുമായി അന്വേഷണത്തിൽ സഹകരിക്കണം. ഇ.ഡി ആവശ്യപ്പെടുന്ന രേഖകൾ വിജിലൻസ് കൈമാറണമെന്നും കോടതി നിർദേശിച്ചു. അന്വേഷണത്തെ കുറിച്ച് പരാതായുണ്ടെങ്കിൽ പരാതിക്കാരന് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.