ETV Bharat / state

പൊതുരംഗത്ത്‌ സ്‌ത്രീകൾ മുന്നേറണമെന്ന്‌ സംസ്ഥാനത്തെ ആദ്യ വനിത പഞ്ചായത്ത് പ്രസിഡൻ്റ്‌ - annamma jacob

തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ത്രീ സംവരണമില്ലാതിരുന്ന 1963 മുതൽ 79 വരെ കവളങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും, പഞ്ചായത്ത് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുള്ളയാളാണ് അന്നമ്മ ജേക്കബ്

പൊതുരംഗം  സ്‌ത്രീകൾ മുന്നേറണം  വനിതാ ദിനം  Women's Day  അന്നമ്മ ജേക്കബ്  annamma jacob  eranakulam
പൊതുരംഗത്ത്‌ സ്‌ത്രീകൾ മുന്നേറണമെന്ന്‌ ആദ്യ വനിതാ പഞ്ചായത്ത് പ്രസിഡൻ്റ്‌
author img

By

Published : Mar 8, 2021, 7:20 AM IST

എറണാകുളം: പൊതുരംഗത്ത് സ്ത്രീകൾ തങ്ങളുടെ കഴിവുകൾ നാടിന് പ്രയോജനപ്പെടുന്ന രീതിയിൽ വിനിയോഗിക്കണമെന്ന് ഊന്നുകൽ സ്വദേശിനിയും സംസ്ഥാനത്തെ ആദ്യ വനിത പഞ്ചായത്ത് പ്രസിഡൻ്റുമായ അന്നമ്മ ജേക്കബ്. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ത്രീ സംവരണമില്ലാതിരുന്ന 1963 മുതൽ 79 വരെ കവളങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും, പഞ്ചായത്ത് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുള്ളയാളാണ് അന്നമ്മ ജേക്കബ്.

പൊതുരംഗത്ത്‌ സ്‌ത്രീകൾ മുന്നേറണമെന്ന്‌ ആദ്യ വനിതാ പഞ്ചായത്ത് പ്രസിഡൻ്റ്‌
25-ാം വയസിൽ മെമ്പറും 30-ാം വയസിൽ പ്രസിഡൻ്റായി 11 വർഷക്കാലവും പ്രവർത്തിച്ചു പരിചയമുള്ള 84-കാരിയായ അന്നമ്മ ജേക്കബിന് ഇപ്പോൾ പ്രധാന വിനോദം കൃഷിയാണ്. മകൻ റിട്ട. പ്രൊഫ. ബെന്നിയും കുടുംബവുമാണ് അന്നമ്മ ജേക്കബിനൊപ്പം താമസിക്കുന്നത്.സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നത് വിരളമായിരുന്ന ഒരു കാലഘട്ടത്തിലാണ് പഞ്ചായത്തിൻ്റെ സാരഥ്യമേറ്റെടുത്ത് അന്നമ്മ ജേക്കബ് ചരിത്രത്തിൻ്റെ ഭാഗമായത്. എല്ലാ മേഖലകളിലും സ്ത്രീകൾ തങ്ങളുടെ കഴിവുകൾ പ്രയോജനപ്പെടുത്താൻ തയ്യാറാകണമെന്നാണ് അന്നമ്മ ജേക്കബ് പുതു തലമുറയോട് ആഹ്വാനം ചെയ്യുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.