ETV Bharat / state

തൊണ്ടിമുതൽ മോഷണ കേസ്; വിചാരണ നടപടികൾക്കുള്ള സ്റ്റേ കോടതി നാല് മാസത്തേയ്‌ക്ക് നീട്ടി - എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത

മന്ത്രി ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതൽ മോഷണ കേസിന്‍റെ വിചാരണ നടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി നാല് മാസത്തേക്ക് കൂടി നീട്ടി.

court extended the stay of the trial  trial proceedings of antony rajus theft case  antony rajus theft case  antony raju  antony raju case  case of antony raju  minister antony raju  latest news in ernakulam  latest news today  തൊണ്ടിമുതൽ മോഷണ കേസ്  മന്ത്രി ആന്‍റണി രാജു  ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതൽ മോഷണ കേസ്  വിചാരണ നടപടികൾക്കുള്ള സ്റ്റേ  സ്റ്റേ കോടതി നാല് മാസത്തേയ്‌ക്ക് നീട്ടി  ആന്‍റണി രാജു നൽകിയ ഹർജി  കേസ് രജിസ്റ്റർ ചെയ്‌തതിലെ അപാകത  അടിവസ്‌ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ  ആന്‍റണി രാജുവിനെതിരായ കേസ്  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
തൊണ്ടിമുതൽ മോഷണ കേസ്; വിചാരണ നടപടികൾക്കുള്ള സ്റ്റേ കോടതി നാല് മാസത്തേയ്‌ക്ക് നീട്ടി
author img

By

Published : Oct 8, 2022, 1:55 PM IST

എറണാകുളം: മന്ത്രി ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതൽ മോഷണ കേസിന്‍റെ വിചാരണ നടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി നാല് മാസത്തേക്ക് കൂടി നീട്ടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്‍റണി രാജു നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ് നീട്ടിയത്. കേസ് രജിസ്റ്റർ ചെയ്‌തതിലെ അപാകതയും, നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കാത്ത കേസിൽ കുറ്റപത്രം സ്വീകരിച്ച വിചാരണക്കോടതി നടപടിയും ചോദ്യം ചെയ്‌തായിരുന്നു ഹർജി.

കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലിൽ കൃത്രിമത്വം നടത്തിയ സംഭവത്തിൽ പൊലീസിന് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്താൻ അവകാശമോ അധികാരമോ ഇല്ല. അത്തരത്തിൽ നൽകിയ കുറ്റപത്രം സ്വീകരിക്കാൻ വിചാരണക്കോടതിയ്ക്കും അവകാശമില്ലെന്നാണ് ഹർജിക്കാരന്‍റെ വാദം. 1990 ഏപ്രിലിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അടിവസ്‌ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ വിദേശിയെ പിടികൂടിയിരുന്നു. ഈ ലഹരിക്കേസ് പ്രതിയെ രക്ഷിക്കാന്‍ വേണ്ടി അന്ന് തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരുന്ന ആന്‍റണി രാജു തൊണ്ടിമുതലില്‍ കൃത്രിമത്വം കാണിച്ചെന്നാണ് കേസ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.