ETV Bharat / state

ഗതാഗതത്തിന് ഭീഷണിയായി കുട്ടമ്പുഴ പഞ്ചായത്തിലെ തകർന്ന കലുങ്ക് - collapsed culvert of kuttampuzha panchayat

കലുങ്കിനെ താങ്ങിനിർത്തിയിരുന്ന നടുഭാഗത്തെ വീതി കൂടിയ തൂണ് തകർന്ന് മുകളിലെ കോൺക്രിറ്റ് സ്ലാബിൽ നിന്നും പൂർണമായി അടർന്ന് മാറിയിരിക്കുകയാണ്. ഭാരവാഹനങ്ങൾ കടന്ന് പോകുമ്പോൾ ഏത് നിമിഷവും തകർന്ന് വീഴാവുന്ന സ്ഥിതിയിലാണ് കലുങ്ക്

ഭീഷണിയായി തകർന്ന കലുങ്ക്  കുട്ടമ്പുഴ പഞ്ചായത്ത്  പനം ചുവട് പണ്ടാരൻ സിറ്റി റോഡ്  collapsed culvert of kuttampuzha panchayat  pandaran city road
ഗതാഗതത്തിന് ഭീഷണിയായി കുട്ടമ്പുഴ പഞ്ചായത്തിലെ തകർന്ന കലുങ്ക്
author img

By

Published : Jan 12, 2020, 8:51 PM IST

Updated : Jan 12, 2020, 10:40 PM IST

എറണാകുളം: കുട്ടമ്പുഴ പഞ്ചായത്തിലെ പനം ചുവട് പണ്ടാരൻ സിറ്റി റോഡില്‍ അപകടക്കെണിയായി പാതി തകർന്ന കലുങ്ക്. പുനർനിർമിക്കാത്ത കലുങ്ക് ഗതാഗതത്തിനായി തുറന്നിട്ടിരിക്കുന്നത് അപകടത്തിനിടയാക്കുമെന്ന് നാട്ടുകാർ പറയുന്നു. കലുങ്കിനെ താങ്ങിനിർത്തിയിരുന്ന നടുഭാഗത്തെ വീതി കൂടിയ തൂണ് തകർന്ന് മുകളിലെ കോൺക്രീറ്റ് സ്ലാബിൽ നിന്നും പൂർണമായി അടർന്ന് മാറിയിരിക്കുകയാണ്. ഭാരവാഹനങ്ങൾ കടന്ന് പോകുമ്പോൾ ഏത് നിമിഷവും തകർന്ന് വീഴാവുന്ന സ്ഥിതിയിലാണ് കലുങ്ക്. നൂറുകണക്കിന് വാഹനങ്ങൾ ദിനം പ്രതി കടന്നു പോകുന്ന റോഡിലാണ് ദുരന്തം ക്ഷണിച്ചു വരുത്തും വിധം തകർന്ന കലുങ്ക് ഗതാഗതത്തിന് ഉപയോഗിക്കുന്നത്. കലുങ്ക് അപകടാവസ്ഥയിലായിട്ട് മാസങ്ങളായിട്ടും അധികൃതർ നിസംഗതയിലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഗതാഗതത്തിന് ഭീഷണിയായി കുട്ടമ്പുഴ പഞ്ചായത്തിലെ തകർന്ന കലുങ്ക്

പഞ്ചായത്തിന്‍റെ അധീനതയിലുള്ള കലുങ്ക് എത്രയും പെട്ടെന്ന് പുനർ നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സ്‌കൂൾ വാഹനങ്ങൾ അടക്കമുള്ളവ ഈ വഴി കടന്നു പോകാറുണ്ട്. ദുരന്തം ക്ഷണിച്ചു വരുത്തുന്ന നടപടി തികച്ചും പ്രതിഷേധാർഹമാണെന്നും എത്രയും വേഗത്തിൽ കലുങ്ക് പുനർനിർമിക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നുമാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്.

Intro:Body:കോതമംഗലം:

കുട്ടമ്പുഴ പഞ്ചായത്തിലെ പാതിതകർന്ന കലുങ്ക് പുനർനിർമ്മിക്കാതെ ഗതാഗതത്തിനായി തുറന്നിട്ടിരിക്കുന്നത് ദുരന്തത്തിനിടയാക്കും.

കോതമംഗലം: പനം ചുവട് പണ്ടാരൻ സിറ്റി റോഡിലെ പാതിതകർന്ന കലുങ്ക് പുനർനിർമ്മിക്കാതെ ഗതാഗതത്തിനായി തുറന്നിട്ടിരിക്കുന്നത് ദുരന്തത്തിനിടയാക്കും. കലുങ്കിനെ താങ്ങിനിർത്തിയിരുന്ന നടുഭാഗത്തെ വീതി കൂടിയ തൂണ് തകർന്ന് മുകളിലെ കോൺക്രിറ്റ് സ്ലാബിൽ നിന്നും പൂർണ്ണമായി അടർന്ന് മാറിയിരിക്കുകയാണ്.

ഭാരവാഹനങ്ങൾ കടന്ന് പോകുമ്പോൾ ഏത് സമയവും തകർന്ന് വീഴാവുന്ന സ്ഥിതിയിലാണ് ഉള്ളത്.

കുട്ടമ്പുഴ പഞ്ചായത്തിലെ ഒന്നാം വാർഡിൽ ലാണ് പനം ചുവട് പണ്ടാരൻ സിറ്റി റോഡിലെ അപകടക്കെണിയായ കലുങ്ക്.

നൂറുകണക്കിന് വാഹനങ്ങൾ ദിനം പ്രതി കടന്നു പോകുന്ന റോഡിലാണ് ദുരന്തം ക്ഷണിിച്ചു വരുത്തും വിധം തകർന്ന കലുങ്ക് ഗതാഗതത്തിിന് ഉപയോഗിക്കുന്നത്. കലുങ്ക്
അപകടാവസ്ഥയിലായിട്ട് മാസങ്ങളായി അധികൃതർ നിസംഗതയിലാണ്.
പഞ്ചായത്തിന്റെ അധീനതയിലുള്ള കലുങ്ക് എത്രയും പെട്ടന്ന് പുനർ നിർമ്മിക്കണമെന്ന് നാട്ടുകാർ പഞ്ചായത്ത് അധികാരികളോട് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് നാളുകളായി. യാതൊരു നടപടിയും ഉണ്ടായില്ല .
സ്കൂൾ വാഹനങ്ങൾ അടക്കമുള്ളവ ഇതു വഴി കടന്നു പോകുമ്പോൾ കലുങ്കിന്റെ അടിഭാഗത്തെ ഭീകരാവസ്ഥ മിക്ക ഡ്രൈവർമാരും അറിയുന്നില്ല. ദുരന്തം ക്ഷണിച്ചു വരുത്തുന്ന നടപടി തികച്ചും പ്രതിഷേധാർഹമാണ് എത്രയും വേഗത്തിൽ കലുങ്ക് പുനർനിർമ്മിക്കാനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുവാനുള്ള നീക്കത്തിലാണ് നാട്ടുകാർ

ബൈറ്റ് - 1 - ഇ. സി റോയി ( പ്രദേശവാസി )

ബൈറ്റ് - 2 - ജയിംസ് കൊരമ്പേൽ (പൊതുപ്രവർത്തകൻ)Conclusion:kothamangalam
Last Updated : Jan 12, 2020, 10:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.