ETV Bharat / state

കായികാധ്യാപകന് മർദനമേറ്റ സംഭവം: അധ്യാപകര്‍ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു

സംഭവത്തില്‍ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കായികാധ്യാപകന് മർദ്ദനമേറ്റ സംഭവം: അധ്യാപകര്‍ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു

author img

By

Published : Feb 19, 2020, 4:30 AM IST

എറണാകുളം: കോതമംഗലം എം.എ കോളജിലെ കായികാധ്യാപകന് മർദനമേറ്റ സംഭവത്തിൽ അധ്യാപകരും അനധ്യാപകരും വായ മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. കോതമംഗലം എംഎ കോളേജിലെ കായിക പരിശീലകനായ ഹാരി ബെന്നിക്കാണ് കോളജിന് സമീപത്തുവച്ച് മർദനമേറ്റത്. ഇന്നലെ സന്ധ്യയ്ക്കാണ് സംഭവം. അധ്യാപകനെ മർദിച്ച സംഘം കോളജ് ചെയർമാനെയും ആക്രമിച്ചു. ആയുധങ്ങളുമായി എത്തിയാണ് സംഘം ആക്രമണം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

കായികാധ്യാപകന് മർദ്ദനമേറ്റ സംഭവം: അധ്യാപകര്‍ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു

രണ്ടുദിവസം മുമ്പ് കോളജിൽ നടന്ന വടംവലി മത്സരവുമായി ബന്ധപ്പെട്ട എസ്എഫ്ഐ- കെഎസ്‌യു ഏറ്റുമുട്ടൽ നടന്നിരുന്നു. ഇത് തടയാൻ ശ്രമിച്ചതിന്‍റെ പേരിലാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചതെന്നാണ് കായിക അധ്യാപകന്‍റെ ആരോപണം. പരിക്കേറ്റ അധ്യാപകനും, വിദ്യാർത്ഥികളും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ എൽസൻ സജീവ്, അരുൺ കുമാർ, ജിയോ പയസ് എന്നീ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസ് എടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.