ETV Bharat / state

ഒരുങ്ങുന്നത് നാല് ഏക്കറില്‍, 112 മുറികള്‍ ; താജ് സിയാല്‍ പഞ്ചനക്ഷത്ര ഹോട്ടല്‍ അടുത്ത വര്‍ഷം - കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട്

നാല് ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന ഹോട്ടലില്‍ 112 മുറികളാണ് ഉള്ളത്. ഒരു വശത്ത് വിമാനത്താവളത്തിന്‍റെയും മറുവശത്തായി മലനിരകളുടെയും ഭംഗി ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തിലാണ് താജ് സിയാല്‍ പഞ്ചനക്ഷത്ര ഹോട്ടലിലെ മുറികള്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്

taj cial five star hote  cial five star hotel project  taj  taj cial  Kochi  Cochin International Airport  താജ് സിയാല്‍  താജ് സിയാല്‍ പഞ്ചനക്ഷത്ര ഹോട്ടല്‍  സിയാല്‍ പഞ്ചനക്ഷത്ര ഹോട്ടല്‍  താജ്  കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട്  സിയാൽ
CIAL TAJ
author img

By

Published : Apr 14, 2023, 10:54 AM IST

എറണാകുളം : കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്‍റെ (സിയാൽ) പഞ്ചനക്ഷത്ര ഹോട്ടൽ പദ്ധതി അടുത്ത വർഷം യഥാർഥ്യമാകും. താജ് ഗ്രൂപ്പുമായി സഹകരിച്ചുള്ള താജ് സിയാൽ ഹോട്ടൽ അടുത്ത വർഷം മുതല്‍ പ്രവർത്തനം തുടങ്ങുമെന്ന് സിയാൽ അറിയിച്ചു. ഹോട്ടൽ നടത്തുന്നതിന് വേണ്ടിയുള്ള കരാർ ടാറ്റയുടെ ഉപകമ്പനിയായ ഇന്ത്യൻ ഹോട്ടൽ കമ്പനി ലിമിറ്റഡാണ് സ്വന്തമാക്കിയത്.

ദേശീയ ടെൻഡറിലൂടെയാണ് സിയാൽ, ഹോട്ടൽ നടത്തിപ്പുകാരെ തെരഞ്ഞെടുത്തത്. ഹോട്ടല്‍ അനുബന്ധ സൗകര്യ വികസനങ്ങള്‍ക്ക് വേണ്ടി ഐ എച്ച്‌ സി എൽ 100 കോടി രൂപ നിക്ഷേപിക്കും. 2024 പകുതിയോടെ താജ് സിയാലിന്‍റെ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തിലെ ഏറ്റവും പ്രശസ്‌തരായ ഹോട്ടൽ ഓപ്പറേറ്ററുമായി സഹകരിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് സിയാൽ മാനേജിങ് ഡയറക്‌ടര്‍ എസ് സുഹാസ് ഐഎഎസ് പറഞ്ഞു. സിയാൽ താജ് എന്നിവ കൈകോര്‍ക്കുന്നത് സംസ്ഥാനത്തിന്‍റെ വിനോദസഞ്ചാരമേഖലയിൽ പുത്തന്‍ ഉണർവ് സൃഷ്‌ടിക്കും. വ്യോമയാന ഇതര രംഗത്ത് നിന്നുള്ള വരുമാനം വർധിപ്പിക്കുന്നതിനായി സിയാല്‍ ആവിഷ്‌കരിച്ച പദ്ധതികളിൽ നിർണായക സ്ഥാനമാണ് പഞ്ചനക്ഷത്ര ഹോട്ടലിനുള്ളത്.

ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ വമ്പൻ വികസനത്തിന് ഒരുങ്ങുകയാണ്. അവരുടെ തന്നെ ഹോട്ടല്‍ ശൃംഖലയിലെ ഒരു കണ്ണിയായി കൊച്ചിന്‍ അന്താരാഷ്‌ട്ര വിമാനത്താവളവും മാറുന്നതോടെ വ്യോമയാന - ടൂറിസം മേഖലയിൽ വലിയ ചലനങ്ങൾ സൃഷ്‌ടിക്കപ്പെടും. സിയാല്‍ നിര്‍മ്മിക്കുന്ന ഈ ഹോട്ടല്‍ കേരളത്തിലെ ഏറ്റവും മികച്ച പഞ്ചനക്ഷത്ര ഹോട്ടലായി മാറുമെന്ന് ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ് അഭിപ്രായപ്പെട്ടു.

സിയാലിന്‍റെ പഞ്ചനക്ഷത്ര ഹോട്ടൽ പദ്ധതി താജിന്‍റെ കൊച്ചിയിലെ അഞ്ചാമത്തെ പ്രൊജക്‌ടാണ്. കൊച്ചി എയര്‍പോര്‍ട്ട് ടെര്‍മിനലുകള്‍ക്ക് സമീപം സിയാല്‍ പണികഴിപ്പിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ 112 മുറികളാണ് ഉണ്ടായിരിക്കുക. സിവിൽ ജോലികൾ ഏറെക്കുറെ പൂർത്തിയായി.

താജ് ബ്രാന്‍ഡിന്‍റെ നിലവാരം ഉറപ്പ് വരുത്തുന്നതുമായി ബന്ധപ്പെട്ടുള്ള അനുബന്ധ ജോലികള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. ഇതിനായി 100 കോടിയോളം രൂപ ഐ എച്ച് സി എൽ വിനിയോഗിക്കും. കരാർ പ്രകാരമുള്ള വരുമാനഭാഗം ഐ എച്ച് സി എൽ സിയാലിന് കൈമാറും.

സിയാലിന്‍റെ പഞ്ചനക്ഷത്ര ഹോട്ടൽ 4 ഏക്കർ സ്ഥലത്താണ് നിർമ്മിച്ചിട്ടുള്ളത്. 2.04 ലക്ഷം ചതുരശ്ര അടിയാണ് വിസ്‌തീര്‍ണം. റസ്റ്റോറന്‍റ്, സർവീസ് ബാർ എന്നിവയുമുണ്ട്.

ഇരു വശങ്ങളിലായി വിമാനത്താവളവും മലനിരകളും കാണാന്‍ സാധിക്കുന്ന രീതിയിലാണ് ഹോട്ടല്‍ മുറികളുടെ രൂപകല്‍പ്പന. വിമാനത്താവളത്തിന് അഭിമുഖമായി 440 ചതുരശ്ര മീറ്റർ പാർട്ടിഹാൾ, രണ്ട് ബോർഡ് റൂമുകൾ, വിമാനത്താവളത്തിന്‍റെ വിശാലമായ കാഴ്‌ച നൽകുന്ന ടെറസ് ഡൈനിങ് ഏരിയ എന്നിവയും ഹോട്ടലിന്‍റെ സവിശേഷതകളാണ്.

Also Read: കേരളത്തിന് വിഷു കൈനീട്ടമായി വന്ദേഭാരത് എക്‌സ്‌പ്രസ് ; ചെന്നൈയിൽ നിന്ന് റാക്കുകൾ ഇന്ന് എത്തും, ഫ്ലാഗ് ഓഫ് ഏപ്രില്‍ 25ന്

കഴിഞ്ഞ ഡിസംബറില്‍ സിയാലിന്‍റെ ബിസിനസ് ജെറ്റ് ടെർമിനൽ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. രാജ്യത്തെ ആദ്യ ചാര്‍ട്ടേഡ് ഗേറ്റ്‌വേ ആയാണ് ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 18-ഹോൾ ഗോൾഫ് കോഴ്‌സ്, കൺവെൻഷൻ സെന്‍റര്‍ എന്നിവയും സിയാലിനുണ്ട്. വ്യോമ മേഖലയില്‍ നിന്നല്ലാത ഇതര വരുമാനം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി നിരവധി പദ്ധതികൾ കമ്പനി ആസൂത്രണം ചെയ്‌തിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.