ETV Bharat / state

ചുമതല മാർ ജോർജ് ആലഞ്ചേരിക്ക്: പ്രതിഷേധവുമായി അൽമായരുടെ സംഘടന - എഎംടി

സിറോ മലബാർ സഭ മീഡിയ കമ്മീഷൻ ഇറക്കിയ പത്രക്കുറിപ്പ് തെറ്റിദ്ധാരണാജനകവും വിശ്വാസികളെ ആശങ്കപ്പെടുത്തുന്നതും ആണെന്ന് അല്‍മായർ.

മാർ ജോർജ് ആലഞ്ചേരി
author img

By

Published : Jun 27, 2019, 7:54 PM IST

കൊച്ചി: ആർച്ച് ബിഷപ് കർദിനാൾ മാർ ആലഞ്ചേരിക്ക് എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതല തിരിച്ചു നൽകിയതിനെതിരെ അൽമായരുടെ സംഘടന എഎംടി. അതിരൂപതക്ക് ഭീമമായ നഷ്ടമുണ്ടാക്കിയ കർദ്ദിനാളിനെ തുടരാനുവദിക്കുകയും സഹായമെത്രാൻമാരെ താല്കാലികമായി നീക്കുകയും ചെയ്തത് തികച്ചും ആശങ്കാജനകമാണ്. സീറോ മലബാർ സഭ മീഡിയ കമ്മീഷൻ ഇറക്കിയ പത്രക്കുറിപ്പ് തെറ്റിദ്ധാരണ ജനകവും വിശ്വാസികളെ ആശങ്കപ്പെടുത്തുന്നതാണെന്നും സംഘടന അറിയിച്ചു.
നടപടി മാർപാപ്പയുടെ ഭാഗത്തു നിന്ന് ഉണ്ടായതാണെന്ന് കരുതുന്നില്ല. ഓറിയെന്‍റൽ കോൺഗ്രിഗേഷൻ എടുത്ത തീരുമാനത്തെ മാർപാപ്പയുടെ നടപടിയായി മീഡിയ കമ്മീഷൻ അവതരിപ്പിച്ചതായി സംശയിക്കുന്നതായും എഎംടി പ്രസ്താവനയിൽ പറഞ്ഞു. വിഷയത്തിൽ എഎംടി ശക്തമായ പ്രതിഷേധ പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്നും ജനറൽ സെക്രടറി റിജു കാഞ്ഞൂക്കാരൻ അറിയിച്ചു.

Intro:Body:

കർദിനാൾ ആലഞ്ചേരിക്ക് എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണപരമായ ചുമതലകൾ തിരിച്ചു നൽകിയതിനെതിരെ അൽമായരുടെ സംഘടന എ.എം.ടി

സീറോ മലബാർ സഭ മീഡിയ കമ്മീഷൻ ഇറക്കിയ പത്രക്കുറിപ്പ് തെറ്റിദ്ധാരണ ജനകവും വിശ്വാസികളെ ആശങ്കപ്പെടുത്തുന്നതാണ്. അതിരൂപതക്കു് ഭീമമായ നഷ്ടമുണ്ടാക്കിയ കർദ്ദിനാളിനെ തുടരാനുവദിക്കുകയും സഹായമെത്രാൻമാരെ താല്കാലികമായി നീക്കുകയും ചെയ്തു എന്നത് തികച്ചും ആശങ്കാജനകമാണ്. ഈ നടപടി മാർപാപ്പയുടെ ഭാഗത്തു നിന്ന് ഉണ്ടായതാണ് എന്ന് കരുതുന്നില്ല. ഓറിയൻ്റൽ കോൺഗ്രിഗേഷൻ എടുത്ത തീരുമാനത്തെ മാർപാപ്പയുടെ നടപടിയായി മീഡിയ കമ്മീഷൻ അവതരിപ്പിക്കുകയായിരുന്നു എന്നു സംശയിക്കുന്നതായും എ.എം.ടി പ്രസ്താവനയിൽ പറഞ്ഞു. 

പരിശുദ്ധ പിതാവിനെ വരെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ഉണ്ടായ ഈ തീരുമാനത്തിൽ രൂപതയിലെ വിശ്വാസികളും വൈദികരും ഇതുവരെ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചിട്ടില്ല. അഡ്മിനിസ്ട്രേറ്ററുടെ കമ്മീഷൻ റിപ്പോർട്ട് സിനഡിൻ്റെ പരിശോധനയിലേക്ക് മാറ്റുന്നതിനെ ശക്തിയുക്തം എതിർക്കും. 

ഇപ്പോൾ ഉണ്ടായിട്ടുള്ള ഈ നടപടികൾക്ക് എതിരെ AMT ശക്തമായ പ്രതിഷേധ പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്നും  ജനറൽ സെക്രടറി റിജു കാഞ്ഞൂക്കാരൻ  അറിയിച്ചു

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.