ETV Bharat / state

സിറോ മലബാർ സഭ വ്യാജരേഖ കേസ്: ആദിത്യയുടെ പിതാവ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു - fake document

പൊലീസ് തങ്ങളുടെ മകനെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വച്ചിരിക്കുകയാണെന്ന് ആദിത്യയുടെ പിതാവ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.

ആദിത്യയുടെ പിതാവ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു
author img

By

Published : May 18, 2019, 11:03 PM IST

കൊച്ചി: സിറോ മലബാർ സഭ വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് മകനെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വച്ചിരിക്കുകയാണെന്ന പരാതിയുമായി ആദിത്യയുടെ പിതാവ്. പൊലീസ് തങ്ങളുടെ മകനെ നിയമവിരുദ്ധമായി കസ്റ്റഡിയിൽ വച്ചിരിക്കുകയാണെന്ന് ആദിത്യയുടെ പിതാവ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. 16-ാം തിയതി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച മകനെ ഇതുവരെ വിട്ടയച്ചില്ലെന്നും മകനെ കുറിച്ച് പൊലീസ് സ്റ്റേഷനുകളിൽ അന്വേഷിച്ചിട്ടും കൃത്യമായ വിവരം നൽകാൻ പൊലീസുകാർ തയാറായിട്ടില്ലെന്നും പരാതിയിൽ പറയുന്നു. ചിലരുടെ താൽപര്യങ്ങൾക്ക് വേണ്ടി ഇരയാവുകയായിരുന്നു തന്‍റെ മകൻ. കൊച്ചിയിൽ താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ സെർവറിൽ നിന്ന് ലഭിച്ച രേഖകളാണ് വൈദികന് നൽകിയതെന്ന് ആദിത്യ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. ആദിത്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് വ്യവസായ ഗ്രൂപ്പിന്‍റെ സെർവർ പരിശോധിച്ചെങ്കിലും രേഖകൾ കണ്ടെത്താനായില്ല.

Intro:Body:

സിറോ മലബാർ സഭാ വ്യാജരേഖ കേസുമായി ബന്ധപ്പെട്ട് തങ്ങളുടെ മകനെ പോലീസ് നിയമ വിരുദ്ധമായി കസ്റ്റഡിയിൽ വെക്കുകയാണെന്ന പരാതിയുമായി ആദിത്യയുടെ പിതാവ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി.പതിനാറാതിയ്യതി സ്റ്റേഷനിലേക്ക് വിളിപ്പിച്ച മകനെ ഇതുവരെ വിട്ടയക്കാൻ തയ്യാറായില്ല. ആലുവ, തൃക്കാക്കര പോലീസ് സ്റ്റേഷനുകളിൽ അന്വേഷിച്ചിട്ടും കൃത്യമായ വിവരം നൽകാൻ പോലിസുകാർ തയ്യാറായിട്ടില്ല.

ചിലരുടെ താല്പര്യങ്ങൾക്ക് വേണ്ടി മകനെ ഇരയാക്കുകയാണന്നും കോന്തുരുത്ത് സ്വദേശി സക്കറിയ എസ്.വി മനുഷ്യാവകാശ കമ്മീഷനു നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.കൊച്ചിയിൽ താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സെർവറിൽ നിന്ന് ലഭിച്ച രേഖകളാണ് വൈദികന് നൽകിയതെന്ന് ആദിത്യ പോലീസിന് മൊഴി നൽകിയിരുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.