ETV Bharat / state

സിറോ മലബാർ സഭ സിനഡ് സമ്മേളനത്തിന് തുടക്കം ; ആലഞ്ചേരിക്ക് പകരക്കാരനെ തെരഞ്ഞെടുക്കും

author img

By ETV Bharat Kerala Team

Published : Jan 8, 2024, 1:40 PM IST

Syro Malabar Church Synod : പുതിയ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാനായി സിറോ മലബാർ സഭാ സിനഡിന് ഇന്ന് തുടക്കം. കാനോൻ നിയമ പ്രകാരം സഭയിലെ 53 ബിഷപ്പുമാർ വോട്ട് ചെയ്‌താകും തെരഞ്ഞെടുക്കുക.

Syro Malabar Church Synod  George Alencherry  സീറോ മലബാർ സഭാ സിനഡ്  ജോര്‍ജ് ആലഞ്ചേരി
Syro Malabar Church Synod to elect new major Archbishop

എറണാകുളം : സിറോ മലബാർ സഭാ സിനഡിൻ്റെ ഈ വർഷത്തെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുക എന്നതാണ് സിനഡിന്‍റെ പ്രധാന അജണ്ട (Syro Malabar Church Synod). സിറോ മലബാർ സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽവച്ചാണ് സിനഡ് സമ്മേളനം.

എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാട് ,കുർബാന തർക്കങ്ങൾ ഉൾപ്പടെയുള്ള വിഷയങ്ങളിൽ അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നു. ഇതിനെ തുടർന്ന് ആർച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞിരുന്നു. ഇതേ തുടർന്നാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുന്നത്.

ഇന്ന് ആരംഭിക്കുന്ന സിനഡ് സമ്മേളനത്തിൽ(Syro Malabar Church Synod) കാനോന്‍ നിയമ പ്രകാരമായിരിക്കും തെരഞ്ഞെടുപ്പ്. സിനഡ് സമ്മേളിക്കുന്ന ആദ്യ ദിവസം പ്രത്യേക പ്രാർത്ഥനകളാണ് നടക്കുക. സിറോ മലബാർസഭയിലെ 53 ബിഷപ്പുമാർ സമ്മേളനത്തിൽ പങ്കെടുക്കും.

ബിഷപ്പുമാര്‍ വോട്ടെടുപ്പിലൂടെയാണ് ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുന്നത്. ആദ്യ റൗണ്ടില്‍ തന്നെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാള്‍ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പാകും. നാളെയായിരിക്കും പുതിയ മേജർ ആർച്ച് ബിഷപ്പിനെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങുക.

എറണാകുളം അതിരൂപതയിൽ കുർബാന തർക്കമുൾപ്പടെ നിലനിൽക്കുന്ന സാഹചര്യത്തിൽ ആരോപണത്തിനതീതനും സമവായത്തിലൂടെ സഭയെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നതുമായ ഒരു ബിഷപ്പ് സിറോ മലബാർ സഭയെ നയിക്കണമെന്ന് അൽമായ മുന്നേറ്റം ആവശ്യപ്പെട്ടിരുന്നു. സിനഡ് തെരഞ്ഞെടുക്കുന്ന പുതിയ മേജർ ആർച്ച് ബിഷപ്പിന് മാർപാപ്പയുടെ അംഗീകാരം ലഭിച്ചാൽ ഉടൻ ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും എറണാകുളത്തും ഒരേ സമയം നടക്കും. സഭാ സിനഡ് ഈ മാസം 13ന് സമാപിക്കും.

സഭയിൽ നിലവിൽ കുർബാന തർക്കം പരിഹരിക്കുക എന്നതാവും പുതിയ മേജർ ആർച്ച് ബിഷപ്പിന്‍റെ മുന്നിലുള്ള പ്രധാന വെല്ലുവിളി. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും, വിശ്വാസികളും കുർബാന ഏകീകരണത്തെ ശക്തമായി എതിർക്കുകയാണ്. അഞ്ച് പതിറ്റാണ്ടായി തുടരുന്ന ആരാധനാ രീതി തുടരാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.

എന്നാൽ ഇത് അനുവദിക്കാനാവില്ലെന്നാണ് ഔദ്യോഗിക നിലപാട്. വത്തിക്കാൻ പ്രതിനിധി സിറിൽ വാസിൽ നേരിട്ടെത്തി ചർച്ചകൾ നടത്തി ചില ധാരണകളിലെത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല. സഭാ ആസ്ഥാന ദേവാലയമായ സെന്‍റ് മേരീസ് ബസലിക്ക, കുർബാന തർക്കത്തെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തോളമായി അടഞ്ഞുകിടക്കുകയാണ്.

Also read: വിവാദങ്ങളുടെയും വ്യവഹാരങ്ങളുടെയും കര്‍ദിനാള്‍; മാര്‍ ജോര്‍ജ് ആലഞ്ചേരി പടിയിറിങ്ങി

കേരള കത്തോലിക്ക സഭയിൽ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ബിഷപ്പാണ് കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി (Cardinal Mar George Alencherry). സഭയിൽ നിന്നും നേരിട്ട വിമർശനങ്ങളെ തുടർന്ന് സിറോ മലബാർ സഭയുടെ അധ്യക്ഷ പദവിയിൽ നിന്നും 12 വ‍ർഷത്തിന് ശേഷം കഴിഞ്ഞ ഡിസംബറിലാണ് അദ്ദേഹം പടിയിറങ്ങുന്നത്. ബിഷപ്പ് ബോസ്കോ പുത്തൂരിനാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ താത്കാലിക ചുമതല നൽകിയിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.