ETV Bharat / state

തൃക്കാക്കരയിലെ സ്ഥാനാർഥി നിർണയത്തിൽ സഭ നേതൃത്വം ഇടപെട്ടില്ല: സിറോ-മലബാർ സഭ - സിറോ മലബാര്‍ സഭ

സഭാ നേതൃത്വത്തിന്റെ ഇടപെടൽ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കാവുന്നതേയുള്ളുവെന്ന് സിറോ മലബാര്‍ സഭ

joe joseph left candidate  syro malabar church  thrikkakara by election  ജോ ജോസഫ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്  സിറോ മലബാര്‍ സഭ  തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്
ജോ ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സഭ ഇടപെട്ടില്ലെന്ന് സീറോ മലബാര്‍ സഭ
author img

By

Published : May 6, 2022, 4:49 PM IST

എറണാകുളം: തൃക്കാക്കര മണ്ഡലം ഇടത് സ്ഥാനാർഥി ജോ ജോസഫിന്‍റെ സ്ഥാനാര്‍ഥിത്വത്തില്‍ ഇടപെട്ടില്ലെന്ന് സിറോ മലബാര്‍ സഭ. ഇടതുപക്ഷ സ്ഥാനാർഥിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് മേജർ ആർച്ച് ബിഷപ്പും സഭയുടെ നേതൃത്വവും ഇടപ്പെട്ടു എന്ന രീതിയിൽ വാർത്ത പ്രചരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടു. ഇത് അടിസ്ഥാനരഹിതമാണെന്നും സഭ ഔദ്യോഗികമായി അറിയിച്ചു.

joe joseph left candidate  syro malabar church  thrikkakara by election  ജോ ജോസഫ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്  സിറോ മലബാര്‍ സഭ  തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്
ജോ ജോസഫിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ സഭയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ല: സിറോ മലബാര്‍ സഭ

ചില സ്ഥാപിത താത്പര്യക്കാര്‍ ബോധപൂർവം നടത്തുന്ന ഈ പ്രചാരണത്തിനു വസ്തുതയുമായി യാതൊരു ബന്ധവുമില്ല. മുന്നണികൾ സ്ഥാനാർഥികളെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകൾക്കനുസരിച്ചാണ്. ഈ പ്രക്രിയയിൽ സഭ നേതൃത്വത്തിന്റെ ഇടപെടൽ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കാവുന്നതേയുള്ളു.

വ്യക്തമായ സാമൂഹ്യ രാഷ്ട്രീയ അവബോധമുള്ള തൃക്കാക്കര മണ്ഡലത്തിലെ വോട്ടർമാർ ഈ ഉപതെരഞ്ഞെടുപ്പിനെ ജനാധിപത്യ രീതിയിൽ സമീപിക്കുമെന്ന് ഉറപ്പാണെന്നും സിറോ മലബാർ മീഡിയ കമ്മിഷൻ പുറത്തിറക്കിയ വാർത്ത കുറിപ്പിൽ വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.