ETV Bharat / state

ഗൂഢാലോചനക്കേസിൽ മുൻകൂർ ജാമ്യഹർജിയുമായി സ്വപ്‌ന വീണ്ടും ഹൈക്കോടതിയിൽ

കെ.ടി ജലീലിന്‍റെ പരാതിയിന്മേലെടുത്ത ഗൂഢാലോചനക്കേസിലാണ് സ്വപ്‌ന വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്

*  swapna suresh on k t jaleels complaint  Swapna Suresh  K T Jaleel  ഗൂഢാലോചനക്കേസിൽ മുൻകൂർ ജാമ്യഹർജിയുമായി സ്വപ്‌ന സുരേഷ് വീണ്ടും ഹൈക്കോടതിയിൽ  കെ ടി ജലീല്‍  സ്വപ്‌ന സുരേഷ്
ഗൂഢാലോചനക്കേസിൽ മുൻകൂർ ജാമ്യഹർജിയുമായി സ്വപ്‌ന സുരേഷ് വീണ്ടും ഹൈക്കോടതിയിൽ
author img

By

Published : Jun 27, 2022, 5:41 PM IST

എറണാകുളം : കെ.ടി ജലീലിന്‍റെ പരാതിയിന്മേലെടുത്ത ഗൂഢാലോചനക്കേസിൽ സ്വപ്‌ന സുരേഷ് ഹൈക്കോടതിയിൽ വീണ്ടും മുൻകൂർ ജാമ്യഹർജി നൽകി. തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസെടുത്ത ഗൂഢാലോചനക്കേസിലാണ് നടപടി.കേസിൽ വ്യാജരേഖ ചമയ്ക്കൽ ഉൾപ്പടെയുള്ള ജാമ്യമില്ലാവകുപ്പുകൾ കൂടി പുതുതായി ചേർത്ത സാഹചര്യത്തിലാണ് നീക്കം.

ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം സ്വപ്‌നയ്ക്ക് നോട്ടിസ് നൽകിയിരുന്നു. അറസ്റ്റ് ചെയ്യപ്പെടുമെന്ന് ആശങ്കയുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. ഇതേ കേസിൽ നേരത്തെ സ്വപ്‌ന നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കിയിരുന്നു.

കേസിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി. കേസിൽ സരിത്തിനെ ക്രൈംബ്രാഞ്ച് രണ്ട് തവണ ചോദ്യം ചെയ്‌തിരുന്നു.രഹസ്യമൊഴി നൽകിയതിനുശേഷം മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലിനുപിന്നിൽ ഗൂഢാലോചന ആരോപിച്ചാണ് കേസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.