ETV Bharat / state

സ്വപ്‌ന സുരേഷിനെ കൊച്ചിയിലെ എൻ.ഐ.എ കോടതിയിലെത്തിച്ചു

തൃശൂരിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് ഉച്ചക്ക് ഒന്നരയോടെയാണ് പൊലീസ് വാഹനത്തിൽ കൊച്ചിയിലേക്ക് കൊണ്ടുപോയത്.

SWAPNA SURESH  KOCHI_  thrissur  തൃശൂർ  തിരുവനന്തപുരം സ്വർണകടത്ത്  തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ
പ്രതി സ്വപ്‌ന സുരേഷിനെ കൊച്ചിയിലെ എൻ.ഐ.എ കോടതിയിലെത്തിച്ചു
author img

By

Published : Jul 13, 2020, 3:33 PM IST

തൃശൂർ: തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കൊച്ചിയിലെ എൻ.ഐ.എ കോടതിയിലെത്തിച്ചു. തൃശൂരിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് ഉച്ചക്ക് ഒന്നരയോടെയാണ് കൊച്ചിയിലെ എൻ.ഐ.എ കോടതിയിലേക്ക് പൊലീസ് വാഹനത്തിൽ സ്വപ്നയെ എത്തിച്ചത്. കൊവിഡ് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചതോടെ സ്വപ്‌നയെ കൊച്ചി കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ടിരുന്നു.

പ്രതി സ്വപ്‌ന സുരേഷിനെ കൊച്ചിയിലെ എൻ.ഐ.എ കോടതിയിലെത്തിച്ചു

ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സ്വപ്നയെ തൃശൂർ മിഷ്യൻ ക്വാർട്ടേഴ്‌സിലുളള അമ്പിളികല താത്കാലിക കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് കർശന സുരക്ഷ ഒരുക്കിയിരുന്നു. തടവുകാർക്കുള്ള കൊവിഡ് നിരീക്ഷണ കേന്ദ്രമായി രൂപാന്തരപ്പെടുത്തിയ ലേഡീസ് ഹോസ്‌റ്റലിൽ സി സി ടി വി ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളുണ്ട്. മുറിയിൽ സ്വപ്നക്ക് കൂട്ട് അയ്യന്തോൾ ഫ്ലാറ്റ് കൊലപാതക കേസിലെ പ്രതി ശാശ്വതിയായിരുന്നു. സുരക്ഷയ്ക്ക് അഞ്ച് വനിതാ ജയിൽ ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. ഇവരോടാന്നും അധികം സംസാരിക്കാതെയാണ് സ്വപ്ന രാത്രി കഴിച്ചു കൂട്ടിയത്. ഭക്ഷണം മുറിയിൽ എത്തിച്ച് നൽകി. ആവശ്യമായ മരുന്നുകളും ഉറപ്പ് വരുത്തിയിരുന്നു. കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നതായി സ്വപ്ന ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. അതിനാൽ പ്രത്യേകമായി വനിതാ ഉദ്യോഗസ്ഥർ ഇവരെ നിരീക്ഷിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.