ETV Bharat / state

കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം : അന്വേഷണം ഊർജിതമാക്കി കോസ്‌റ്റൽ പൊലീസ് - ernakulam news

ഐഎൻഎസ് ദ്രോണാചാര്യ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം. പരിശീലനത്തിന് ഉപയോഗിക്കുന്ന തോക്കുകളുടേയും വെടിയുണ്ടകളുടെയും വിശദാംശങ്ങളും പരിശോധിച്ചു.

Coastal Police  shooting of fishermen in the sea at Fort Kochi  ഐഎൻഎസ് ദ്രോണാചാര്യ  INS dronacharya  കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം  കോസ്‌റ്റൽ പൊലീസ്  മത്സ്യബന്ധന ബോട്ടില്‍ വെടിയുണ്ട  Bullet on fishing boat  kerala news  ernakulam news  കേരള വാർത്തകൾ
കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: അന്വേഷണം ഊർജിതമാക്കി കോസ്‌റ്റൽ പൊലീസ്
author img

By

Published : Sep 9, 2022, 1:55 PM IST

എറണാകുളം : ഫോർട്ട് കൊച്ചിയിൽ കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി കോസ്‌റ്റൽ പൊലീസ്. നേവിയുടെ പരിശീലനത്തിനിടെ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റുവെന്ന സംശയത്തിൽ നാവിക സേനയുടെ ഫയറിംഗ് പരിശീലന രേഖകള്‍ കോസ്റ്റൽ പൊലീസ് പരിശോധിച്ചു. പരിശീലനത്തിന് ഉപയോഗിക്കുന്ന തോക്കുകളുടേയും വെടിയുണ്ടകളുടെയും വിശദാംശങ്ങളും വിലയിരുത്തി.

അന്വേഷണവുമായി സഹകരിക്കുമെന്നും മത്സ്യബന്ധന ബോട്ടില്‍ നിന്നും കണ്ടെത്തിയ വെടിയുണ്ട തങ്ങളുടേതല്ലെന്നും നാവികസേന മുൻപ് വ്യക്തമാക്കിയിരുന്നു. കോസ്റ്റല്‍ പൊലീസിന്‍റെ ആവശ്യപ്രകാരം ഫയറിംഗ് പരിശീലന രേഖകള്‍ നാവികസേന ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്‌തു. സംഭവം നടന്ന് രണ്ട് ദിവസമായിട്ടും വെടിയുണ്ട എവിടെ നിന്നാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

കേസിൽ ബാലിസ്റ്റിക് വിദഗ്‌ധന്‍റെ സഹായം തേടും. തങ്ങളുടെ പരിശീലനം നടത്തുന്ന തോക്കിൽ നിന്നുളള ബുളളറ്റല്ല ബോട്ടിൽ നിന്ന് കിട്ടിയതെന്നാണ് നാവിക സേന അറിയിച്ചത്. ഐഎന്‍എസ് ദ്രോണാചാര്യയില്‍ 20 മീറ്റര്‍ ഉയരമുളള ഭിത്തിയിലാണ് പരിശീലനം നടത്തുന്നത്.

ഭിത്തിയില്‍ തട്ടിത്തെറിക്കുന്ന വെടിയുണ്ടകള്‍ ഒരു കിലോമീറ്റര്‍ അകലെ സഞ്ചരിക്കുന്ന ബോട്ടിലേക്ക് ഒരു കാരണവശാലും എത്തില്ലെന്നാണ് നേവിയുടെ വിശദീകരണം. പരിശീലനത്തിനിടെ ഉതിര്‍ക്കുന്ന വെടിയുണ്ടകള്‍ പരമാവധി 200 മീറ്റര്‍ ദൂരമേ സഞ്ചരിക്കൂവെന്നും പറയുന്നു. ഇക്കാര്യത്തിൽ വ്യക്തത തേടിയാണ് ഫോർട്ടുകൊച്ചിയിലെ നാവിക പരിശീലന കേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നത്.

ALSO READ: ഫോർട്ട് കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് കടലില്‍ വച്ചു വെടിയേറ്റു

ബുധനാഴ്‌ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കടലിൽവെച്ച് ആലപ്പുഴ സ്വദേശി സെബാസ്റ്റ്യന്‍റെ വലതുചെവിയില്‍ വെടിയേറ്റത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ ബോട്ടിൽ നിൽക്കുകയായിരുന്ന സെബാസ്റ്റ്യൻ വെടിയേറ്റ് വീഴുകയായിരുന്നു. ബോട്ടിലുള്ള മറ്റുളളവർ ഇയാളെ ഫോർട്ട് കൊച്ചിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.