ETV Bharat / state

എല്‍ജെഡി വിട്ട് ഷെയ്ഖ് പി. ഹാരിസും സഹപ്രവര്‍ത്തകരും സിപിഎമ്മിൽ ചേർന്നു - ഷെയ്ഖ് പി ഹാരിസും സഹപ്രവര്‍ത്തകരും സിപിഎമ്മിൽ ചേർന്നു

ഷെയ്ഖ് പി. ഹാരിസ് ഉള്‍പ്പടെ 14 പേരാണ് സിപിഎമ്മില്‍ ചേർന്നത്.

Sheikh P Harris joined CPM  Sheikh P Harris and his colleagues left the LJD and joined the CPM  എല്‍ജെഡി വിട്ട് ഷെയ്ഖ് പി ഹാരിസ് സിപിഎം ചേർന്നു  ഷെയ്ഖ് പി ഹാരിസും സഹപ്രവര്‍ത്തകരും സിപിഎമ്മിൽ ചേർന്നു  എല്‍ജെഡി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സിപിഎമ്മിൽ
എല്‍ജെഡി വിട്ട് ഷെയ്ഖ് പി. ഹാരിസും സഹപ്രവര്‍ത്തകരും സിപിഎമ്മിൽ ചേർന്നു
author img

By

Published : Feb 4, 2022, 7:21 PM IST

തിരുവനന്തപുരം: എല്‍ജെഡി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസും സഹപ്രവര്‍ത്തകരും സിപിഎമ്മില്‍ ചേർന്നു. ഷെയ്ഖ് പി. ഹാരിസ് ഉള്‍പ്പടെ 14 പേരാണ് സിപിഎമ്മില്‍ ചേർന്നത്. ഇവരെ സന്തോഷപൂർവം പാർട്ടിയിലേക്ക് സ്വാഗതം ചെയ്തതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ അറിയിച്ചു. ഇതിൽ സംസ്ഥാന നേതാക്കന്മാരുടെ സ്ഥാനം പാർട്ടി സെക്രട്ടേറിയറ്റ് കൂടിയാലോചിക്കുമെന്ന് കോടിയേരി പറഞ്ഞു.

എല്‍ജെഡി വിട്ട് ഷെയ്ഖ് പി. ഹാരിസും സഹപ്രവര്‍ത്തകരും സിപിഎമ്മിൽ ചേർന്നു

ALSO READ:ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ് : മുഴുവൻ ഇടപാട് രേഖകളും ഹാജരാക്കാൻ ലോകായുക്ത നിർദേശം

പാർട്ടി വിഭജിച്ചു തരുന്ന ഘടകങ്ങളിൽ മതനിരപേക്ഷത മുൻനിർത്തിയുള്ള രാഷ്ട്രീയ പ്രവർത്തനം നടത്തുമെന്ന് ഷെയ്ഖ് പി. ഹാരിസ് പറഞ്ഞു. നേരത്തെ തീരുമാനിച്ച പ്രകാരമുള്ള ഈ മാറ്റത്തെ സന്തോഷത്തോടെയാണ് സംസ്ഥാന സെക്രട്ടറിയും, മുഖ്യമന്ത്രി പിണറായി വിജയനും കാണുന്നതെന്നും ഹാരിസ് വ്യക്തമാക്കി.

കഴിഞ്ഞ വർഷമാണ് എൽജെഡി സംസ്ഥാന പ്രസിഡൻ്റ് എം.വി ശ്രേയംസ് കുമാറുമായുള്ള ഭിന്നത മൂലം മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ ഹാരിസ് പാർട്ടി വിട്ടത്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.