കൊച്ചി: യുവ താരം ഷെയ്ൻ നിഗമിന് മലയാള സിനിമയില്‍ വിലക്ക്. കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗമാണ് ഷെയ്‌ൻ നിഗത്തിനെ വിലക്കാൻ തീരുമാനിച്ചത്. ഷെയ്‌ൻ നായകനായ വെയില്‍, ഖുർബാനി സിനിമകൾ ഉപേക്ഷിക്കാനും കൊച്ചിയില്‍ ചേർന്ന കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഇരു ചിത്രങ്ങൾക്കും ഇതുവരെ ചെലവായ തുക ഷെയ്ൻ തിരികെ നല്‍കണം. പണം നല്‍കാതെ മലയാള സിനിമകളില്‍ ഷെയ്നിനെ അഭിനയിപ്പിക്കേണ്ടെന്ന് തീരുമാനം. രണ്ട് സിനിമകൾക്കുമായി ചെലവായത് ഏഴ് കോടി രൂപയെന്നും നിർമ്മാതാക്കൾ. വിലക്കിന്‍റെ കാര്യം അമ്മ സംഘടനയെ അറിയിച്ചിട്ടുണ്ട്.
ഷെയ്‌ൻ നിഗത്തിന് തിരിച്ചടി; മലയാള സിനിമയില്‍ നിന്ന് വിലക്ക് - ഷെയ്ൻ നിഗമം വിവാദം
വെയില്‍, കുർബാനി ചിത്രങ്ങൾ ഉപേക്ഷിക്കാൻ നിർമ്മാതാക്കളുടെ സംഘടനകളുടെ തീരുമാനം. ചിത്രങ്ങൾക്ക് ഇതുവരെ ചെലവായ തുക ഷെയ്ൻ തിരികെ നല്‍കണം