എറണാകുളം: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്ത് ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കണം. കേസിൽ സിനിമാ മേഖലയിൽ നിന്ന് ഉൾപ്പടെയുള്ള പ്രമുഖർ ഉൾപ്പെട്ടിട്ടുണ്ടോയെന്നത് അന്വേഷണത്തിന്‍റെ ഭാഗമായി പരിശോധിക്കും. ഇതുവരെ ആരുടെയും പേര് ഉയർന്നു വന്നിട്ടില്ല. ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയാൽ നടി ഷംന കാസിമിന്‍റെ മൊഴിയെടുക്കും. ഒരോ ദിവസവും ഈ കേസിന്‍റെ വ്യാപ്തി വർധിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണ ഘട്ടമായതിനാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനാവില്ല. ഇനിയും പ്രതികളും പരാതിക്കാരുമുണ്ട്. നടിയെ പ്രതികൾ സ്വർണ്ണക്കടത്തിന് പ്രേരിപ്പിച്ചിരുന്നുവെന്ന കാര്യവും അന്വേഷണത്തിന്‍റെ ഭാഗമാണ്. ഈ കേസിൽ സ്ത്രീകൾ ഉൾപ്പടെ പ്രതിസ്ഥാനത്ത് ഉണ്ടോയെന്നും പരിശോധിക്കുമെന്ന് വിജയ് സാഖറെ വ്യക്തമാക്കി.
ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ്; നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് - ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ്; നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി കമ്മീഷണർ
കേസിൽ സിനിമാ മേഖലയിൽ നിന്ന് ഉൾപ്പടെയുള്ള പ്രമുഖർ ഉൾപ്പെട്ടിട്ടുണ്ടോയെന്നത് അന്വേഷണത്തിന്‍റെ ഭാഗമായി പരിശോധിക്കും. ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയാൽ നടി ഷംന കാസിമിന്‍റെ മൊഴിയെടുക്കും
എറണാകുളം: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ. കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്ത് ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കണം. കേസിൽ സിനിമാ മേഖലയിൽ നിന്ന് ഉൾപ്പടെയുള്ള പ്രമുഖർ ഉൾപ്പെട്ടിട്ടുണ്ടോയെന്നത് അന്വേഷണത്തിന്‍റെ ഭാഗമായി പരിശോധിക്കും. ഇതുവരെ ആരുടെയും പേര് ഉയർന്നു വന്നിട്ടില്ല. ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയാൽ നടി ഷംന കാസിമിന്‍റെ മൊഴിയെടുക്കും. ഒരോ ദിവസവും ഈ കേസിന്‍റെ വ്യാപ്തി വർധിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണ ഘട്ടമായതിനാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനാവില്ല. ഇനിയും പ്രതികളും പരാതിക്കാരുമുണ്ട്. നടിയെ പ്രതികൾ സ്വർണ്ണക്കടത്തിന് പ്രേരിപ്പിച്ചിരുന്നുവെന്ന കാര്യവും അന്വേഷണത്തിന്‍റെ ഭാഗമാണ്. ഈ കേസിൽ സ്ത്രീകൾ ഉൾപ്പടെ പ്രതിസ്ഥാനത്ത് ഉണ്ടോയെന്നും പരിശോധിക്കുമെന്ന് വിജയ് സാഖറെ വ്യക്തമാക്കി.
TAGGED:
latest kochi