ETV Bharat / state

ഗതികെട്ടാണ് പിഡബ്ല്യുസിയുമായുള്ള കരാറുകൾ അവസാനിപ്പിച്ചതെന്ന് ഷാഫി പറമ്പിൽ

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ജൂലൈ മുപ്പത്തിയൊന്നിന് ശേഷം സമരം ശക്തമാക്കുമെന്നും ഷാഫി പറമ്പിൽ

udfy  ernakulam  kochi  എറണാകുളം  മുഖ്യമന്ത്രി  കൊച്ചി
ഗതികെട്ടാണ് പിഡബ്ല്യുസിയുമായുള്ള കരാറുകൾ സർക്കാർ അവസാനിപ്പിച്ചതെന്ന് ഷാഫി പറമ്പിൽ
author img

By

Published : Jul 18, 2020, 9:59 PM IST

എറണാകുളം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ജൂലൈ മുപ്പത്തിയൊന്നിന് ശേഷം സമരം ശക്തമാക്കാൻ കൊച്ചിയിൽ ചേർന്ന യു.ഡി.എഫ് യുവജന സംഘടനകളുടെ തീരുമാനം. പിഡബ്ല്യുസിയുമായുള്ള എല്ലാ സേവനങ്ങളും അവസാനിപ്പിച്ച മുഖ്യമന്ത്രി നട്ടെല്ലുണ്ടെങ്കിൽ മാപ്പ് പറയണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എം.എൽ.എ ആവശ്യപ്പെട്ടു.

ഗതികെട്ടാണ് സർക്കാറിന് തീരുമാനമെടുക്കേണ്ടി വന്നത്. രാഷ്ട്രീയ ധാർമികത ഇല്ലാത്ത പിണറായിക്ക് മുഖ്യമത്തിസ്ഥാനത്ത് തുടരാൻ അർഹതയില്ല . കേരളത്തിൽ നടക്കുന്നത് കൺസൾട്ടൻസി ഭരണമാണ്. തട്ടിപ്പും വെട്ടിപ്പുo നടത്താൻ മുഖ്യമന്ത്രിയുടെ ഓഫീസ് തുറന്ന് കൊടുത്തിരിക്കുകയാണ്. സി.പി.ഐ പോലും സർക്കാറിനെ അംഗീകരിക്കുന്നില്ല. ശിവശങ്കറിനെ രക്ഷിക്കാൻ അവസാനം വരെ ശ്രമിച്ചു. മന്ത്രിസഭയിലെ ഉന്നതർ പലരും സംശയത്തിന്‍റെ നിഴലിലാണന്നും ഷഫി പറമ്പിൽ ചൂണ്ടിക്കാണിച്ചു.

പാനൂർ പാലത്തായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് അട്ടിമറിച്ചത് ബി.ജെ.പി സി പി എം ഒത്തുകളിയാണ്. ബി.ജെ.പി പാലത്തായി കേസ് വർഗീയവത്കരിക്കാൻ ശ്രമിക്കുകയാണ്. അനീതി ചെയ്തവന് ശിക്ഷ ലഭിക്കാൻ വനിത ഐ.പി.എസ് ഉദ്യോഗസ്ഥ കേസ് പുനരന്വേഷിക്കണം. എന്ത് കൊണ്ട് പോക്സോ വകുപ്പുകൾ ചേർത്തില്ല. ഇപ്പോഴത്തെ അന്വേഷണ സംഘം കേസ് അട്ടിമറിക്കാൻ ക്വട്ടേഷൻ എടുത്തവരാണ്. മറ്റൊരു വാളയാർ ആവർത്തിക്കുകയാണ്.

സംസ്ഥാനത്തെ പിൻവാതിൽ നിയമത്തിനെതിരെ സമരം ശക്തമാക്കും. അഭ്യസ്ത വിദ്യരെ നോക്ക് കുത്തിയാക്കി സ്വന്തക്കാരെ സർക്കാർ സർവീസിൽ സ്ഥിരപ്പെടുത്തുന്നു. ഈ വിഷയത്തിൽ പരസ്യസംവാദത്തിന് ഡിവൈ.എഫ്.ഐയെ വെല്ലുവിളിക്കുകയാണന്നും ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു. ജൂലായി 31 ന് ശേഷം യുഡിഎഫ് യുവജന സംഘടനകൾ ഒറ്റക്കും ഒരുമിച്ചും സമരം നടത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ് വ്യക്തമാക്കി. അതുവരെ വെർച്ച്വൽ പ്രതിഷേധങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.